ലോക്ഡൗണ്‍കാലത്തെ വിരസതയകറ്റാന്‍ ടിക്ടോക് വീഡിയോയുമായി തൃഷ

ലോക്ഡൗണ്‍കാലത്തെ വിരസതയകറ്റാന്‍ ടിക്ടോക് വീഡിയോയുമായി തൃഷ

കോവിഡ് കാലത്ത് വീട്ടില്‍ കഴിയുന്ന താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആക്റ്റീവായും പുതിയ പുതിയ കാര്യങ്ങള്‍ പരീക്ഷിച്ചുമൊക്കെ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണന്‍ ടിക്ടോക് വീഡിയോയുടെ തിരക്കിലാണ്.

ലോക്ഡൗണ്‍കാലത്തെ വിരസതയകറ്റാന്‍ ടിക്ടോകില്‍ അരങ്ങേറ്റം കുറിച്ച തൃഷയുടെ വീഡിയോകള്‍ ഇപ്പോള്‍ ആരാധകരുടെ ഇഷ്ടം കവരുകയാണ്. ക്വാറന്റയിന്‍ കാലത്ത് തനിക്ക് കൂട്ടാവുന്ന ചങ്ങാതിമാരെ പരിചയപ്പെടുത്തി കൊണ്ടുള്ള തൃഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടിയിരുന്നു.

റാണാ ദഗ്ഗുബാട്ടിയും അല്ലു അര്‍ജുനുമാണ് തൃഷയുടെ ആ സുഹൃത്തുക്കള്‍. ഇരുവര്‍ക്കും ഒപ്പം വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് തൃഷ പോസ്റ്റ് ചെയ്തത്.

Share this story