യുവനടിമാരുടെ നൃത്ത വിരുന്ന്- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

യുവനടിമാരുടെ നൃത്ത വിരുന്ന്- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ലോക്ക്ഡൗണ്‍ കാലത്ത് വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുകയാണ് സിനിമാ താരങ്ങള്‍. ഇപ്പോള്‍ ഇതാ മലയാളത്തിലെ പ്രിയ നടിമാരുടെ നൃത്തവിരുന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഓരോരുത്തരും അവരുടെ വീട്ടില്‍ നിന്നാണ് നൃത്തരംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.

‘കാതില്‍ തേന്‍മഴയായ്…’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് പ്രിയ നായികമാര്‍ ചുവടുവയ്ക്കുന്നത്. ‘തുമ്പോളി കടപ്പുറം’ എന്ന ചിത്രത്തിനു വേണ്ടി സലില്‍ ചൗധരി സംഗീതസംവിധാനം നിര്‍വഹിച്ച് ഒഎന്‍വി എഴുതി യേശുദാസ് പാടിയ പാട്ടാണ് ‘കാതില്‍ തേന്‍മഴയായി…’ നായികമാരുടെ നൃത്തത്തിനുവേണ്ടി ഈ ഗാനം പുനരവതരിപ്പിച്ചിരിക്കുന്നത് ഇഷാന്‍ ദേവാണ്.

മലയാള സിനിമയിലെ പ്രശസ്ത നൃത്തസംവിധായകന്‍ ബിജു ധ്വനിയാണ് ഇങ്ങനെയാരു ആശയം അവതരിപ്പിച്ചത്. ആശ ശരത്ത്, നവ്യ നായര്‍, അനു സിത്താര, രമ്യാ നമ്പീശന്‍, അനുശ്രീ, ദുര്‍ഗാ കൃഷ്ണ, രചന നാരായണന്‍കുട്ടി എന്നീ നായികമാരാണ് വീഡിയോയില്‍ അണിചേര്‍ന്നിരിക്കുന്നത്.

Share this story