വിവാഹ വാര്‍ത്ത നിഷേധിച്ച് അമല പോള്‍; സമയമാകുമ്പോള്‍ തുറന്നുപറയുമെന്നും താരം

വിവാഹ വാര്‍ത്ത നിഷേധിച്ച് അമല പോള്‍; സമയമാകുമ്പോള്‍ തുറന്നുപറയുമെന്നും താരം

നടി അമല പോള്‍ ഈയിടെ വിവാഹിതയായത് വാര്‍ത്തയായിരുന്നു. എന്നാല്‍ വിവാഹ വാര്‍ത്ത നിഷേധിച്ച് അമല പോള്‍ രംഗത്തെത്തി. താനിപ്പോള്‍ സിനിമകളുമായി തിരക്കിലാണെന്നും സമയമാകുമ്പോള്‍ വിവാഹക്കാര്യം തുറന്നു പറയുമെന്നും അമല ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

 

‘എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ട്. ഇപ്പോള്‍ ഞാന്‍ സിനിമകളുമായി തിരക്കിലാണ്. ആ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച് ഞാന്‍ അറിയിക്കും. ഞാനെന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. സമയമാകുമ്പോള്‍ ഞാന്‍ അറിയിക്കും’- അമല വ്യക്തമാക്കുന്നു.

സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗുമായുള്ള അമലയുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തയാണ് പ്രചരിച്ചത്.

 

വിവാഹ ചിത്രങ്ങള്‍ ഭവ്‌നിന്ദര്‍ ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെ ഇന്‍സ്റ്റാ?ഗ്രാമില്‍ പങ്കുവച്ചതോടെയാണ് വലിയ ചര്‍ച്ചയാകുന്നത്. എന്നാല്‍ അതിന് പിന്നാലെ പേജില്‍ നിന്ന് ചിത്രങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തു. ഇതോടെ ഇരുവരും നേരത്തെ വിവാഹിതരായെന്നും പിന്നീട് വേര്‍പിരിഞ്ഞതാണെന്നും ഗോസിപ്പുകള്‍ പരന്നിരുന്നു.

Share this story