കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി നല്‍കി നടന്‍ വിജയ്

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി നല്‍കി നടന്‍ വിജയ്

പ്രയാസമനുഭവിക്കുന്ന ജനതയ്ക്കായി മൊത്തം 1.30 കോടി രൂപ ധനസഹായവുമായി വിജയ്. തമിഴിനും, മലയാളത്തിനും, കന്നടക്കും, തെലുങ്കിനും ഒക്കെയായി തന്റെ സ്‌നേഹം കൂടിയാണ് വിജയ് വീതിച്ചു നല്‍കിയത്. ഇതിനെല്ലാമുപരി ഫാന്‍ ക്ലബ്ബുകള്‍ക്കും കോവിഡ് ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് നേരിട്ടും ഇദ്ദേഹം ധാരാളം സഹായങ്ങള്‍ നല്‍കി.

പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്ക് – 25 ലക്ഷം രൂപ
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി – 50 ലക്ഷം രൂപ
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി – 10 ലക്ഷം രൂപ
ഫെഫ്‌സി – 25 ലക്ഷം രൂപ
കര്‍ണാടക മുഖ്യമന്ത്രിയുടെ സഹായ നിധി – 5 ലക്ഷം രൂപ
ആന്ധ്ര മുഖ്യമന്ത്രിയുടെ സഹായ നിധി – 5 ലക്ഷം രൂപ
തെലങ്കാന മുഖ്യമന്ത്രിയുടെ സഹായ നിധി – 5 ലക്ഷം രൂപ
പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ സഹായ നിധി – 5 ലക്ഷം രൂപ

Share this story