‘മുടി സംരക്ഷിക്കാന്‍ പറ്റുന്നില്ല’ മൊട്ടയടിച്ച് നടി ജയ ഭട്ടാചാര്യ

‘മുടി സംരക്ഷിക്കാന്‍ പറ്റുന്നില്ല’ മൊട്ടയടിച്ച് നടി ജയ ഭട്ടാചാര്യ

കോവിഡ് കാലത്ത് തല മൊട്ടയടിച്ച് ഹിന്ദി നടി ജയ ഭട്ടാചാര്യ. ”ഞാന്‍ മുടി നന്നായി കഴുകിയിട്ടുണ്ട്, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുകയോ റേഷന്‍ വിതരണം ചെയ്യുകയോ ചെയ്ത ശേഷം ഞാന്‍ വീട്ടിലെത്തുമ്പോഴെല്ലാം പകലോ രാത്രിയോ ആകുന്നു.

എന്റെ മുടി കഴുകുന്നത് ഞാന്‍ ഒരു വലിയ കാര്യമാക്കി മാറ്റുന്നു. ഞങ്ങളുടെ വീട്ടിലെ എല്ലാവരും വസ്ത്രങ്ങള്‍ സോപ്പിലും ചൂടുവെള്ളത്തിലും മുക്കിവച്ച ശേഷമാണ് കുളിക്കുക. എന്റെ മുടി സൂക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.അതിനാല്‍ ഞാന്‍ ഒരു തീരുമാനമെടുത്തു” എന്നു താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. അടുത്ത വീഡിയോകളില്‍ മുടി മുറിക്കുന്നതും തുടര്‍ന്ന് തല മൊട്ടയടിക്കുന്ന ദൃശ്യങ്ങളുമാണുള്ളത്.

തന്റെ രൂപത്തെ കുറിച്ച് ഇതുവരെ ശ്രദ്ധിച്ചിട്ടില്ലെന്നും അഭിനയത്തെ കുറിച്ച് മാത്രമാണ് പ്രധാനം എന്നും താരം പറയുന്നുണ്ട്.

Share this story