മികച്ച ചിത്രത്തിനടക്കമുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ പാരസൈറ്റ് ബോറന്‍ പടമെന്ന് രാജമൗലി

മികച്ച ചിത്രത്തിനടക്കമുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ പാരസൈറ്റ് ബോറന്‍ പടമെന്ന് രാജമൗലി

മികച്ച ചിത്രത്തിനടക്കമുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് ബോറന്‍ പടമെന്ന് സംവിധായകന്‍ രാജമൗലി. ചിത്രം പകുതിയായപ്പോള്‍ ഉറങ്ങിപ്പോയെന്നാണ് രാജമൗലിയുടെ വെളിപ്പെടുത്തല്‍.

ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇതിനെ കുറിച്ച് പറഞ്ഞത്. അതേസമയം , രാജമൗലിയുടെ അഭിപ്രായത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. രാജമൗലിയെപ്പോലൊരു സിനിമാ പ്രവര്‍ത്തകന്‍ ഇത്തരം ഒരു അഭിപ്രായം പറയാന്‍ പാടില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത ചിത്രം മികച്ച ചിത്രം ഉള്‍പ്പെടെ നാല് അക്കാദമി പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്. മികച്ച തിരക്കഥ, വിദേശ സിനിമ, സംവിധാനം, സിനിമ എന്നീ പുരസ്‌കാരങ്ങളാണ് ഓസ്‌കറില്‍ പാരസൈറ്റ് നേടിയത്. നിര്‍ധന നാലംഗ കുടുംബം സമ്പന്നരുടെ വീട്ടില്‍ കയറിക്കൂടി അവരുടെ ചെലവില്‍ ജീവിക്കുന്നതിനെ പറ്റിയാണ് പാരസൈറ്റ് ചര്‍ച്ച ചെയ്യുന്നത്. 92 വര്‍ഷത്തെ ഓസ്‌കര്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇതരഭാഷ ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടുന്നത്.

Share this story