മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നു- ഓര്‍മ്മപ്പെടുത്തലുമായി മിഥുന്‍ മാനുവല്‍

മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നു- ഓര്‍മ്മപ്പെടുത്തലുമായി മിഥുന്‍ മാനുവല്‍

സ്പാനിഷ് ഫ്‌ലൂ കാലത്ത് അമിതമായ ആത്മവിശ്വാസം മൂലം ദുരന്തഭൂമിയായി മാറിയ സാന്‍ ഫ്രാന്‍സിസ്‌കോയിലെ കഥ പറഞ്ഞ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നാം എടുക്കുന്ന ജാഗ്രത ഒരിക്കലും കൈവിടരുതെന്ന ഓര്‍മപ്പെടുത്തലുമായാണ് മിഥുന്റെ കുറിപ്പ്.

‘1918 ലെ സ്പാനിഷ് ഫ്‌ലൂ കാലത്ത് ആദ്യ ലോക്ഡൗണ്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു മാതൃക ആയ ഇടമായിരുന്നു സാന്‍ ഫ്രാന്‍സിസ്‌കോ പോലും. എന്നാല്‍ രോഗവ്യാപന നിരക്ക് കുറഞ്ഞപ്പോള്‍ ലോക്ഡൗണ്‍, മാസ്‌ക് എന്നിവ അടക്കമുള്ള മുന്‍കരുതലുകള്‍ തിടുക്കത്തില്‍ പിന്‍വലിക്കപ്പെട്ടു. (ഇതിനു വേണ്ടി സമരങ്ങള്‍ പോലും നടന്നു). ജനങ്ങള്‍ വളരെയധികം ഉദാസീനരും അശ്രദ്ധരും അമിത ആത്മവിശ്വാസം ഉള്ളവരും ആയി.. അനന്തരഫലമായി മഹാമാരിയുടെ രണ്ടാം തരംഗത്തില്‍, അക്കാലത്തു ഫ്‌ലൂ നിമിത്തം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ഒന്നായി സാന്‍ ഫ്രാന്‍സിസ്‌കോ മാറുകയും ചെയ്തു..

P. S : വെറുതെ ഗൂഗിള്‍ വഴി മഹാമാരി ചരിത്രം പരത്തുന്നതിനിടയില്‍ ബിസിനസ് ഇന്‍സൈഡറില്‍ കണ്ട വാര്‍ത്ത ഒന്ന് പരിഭാഷപ്പെടുത്തി എന്ന് മാത്രം.’-മിഥുന്‍ മാനുവല്‍ കൂട്ടിച്ചേര്‍ത്തു.

Share this story