കങ്കണക്കെതിരെ പൊലീസില്‍ പരാതി

കങ്കണക്കെതിരെ പൊലീസില്‍ പരാതി

വിദ്വേഷ പ്രചരണം നടത്തിയതിനെത്തുടര്‍ന്ന് ട്വിറ്റര്‍ അക്കൌണ്ട് സസ്‌പെന്റ് ചെയ്യപ്പെട്ട രംഗോലി ചാണ്ഡേലിന് പിന്തുണയുമായെത്തിയ ബോളിവുഡ് നടിയും സഹോദരിയുമായ കങ്കണ റണാവത്തിനെതിരെ പൊലീസ് പരാതി.

മുംബൈ സ്വദേശി അഡ്വ. അലി കാഷിഫ് ഖാന്‍ ദേശ്മുഖാണ് താരത്തിനെതിരെ പരാതി നല്‍കിയത്. തെറ്റായ രീതിയില്‍ തന്റെ സഹോദരി എന്തെങ്കിലും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഞങ്ങള്‍ എല്ലാവരും കേള്‍ക്കെ മാപ്പ് പറയാം എന്ന് ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ കങ്കണ പറഞ്ഞിരുന്നു.

വിദ്വേഷ പ്രചരണം നടത്തിയതിനെത്തുടര്‍ന്ന് ട്വിറ്റര്‍ സഹോദരി രംഗോലിയുടെ ട്വിറ്റര്‍ അക്കൌണ്ട് സസ്‌പെന്റ് ചെയ്തതിനെത്തുടര്‍ന്ന് കങ്കണ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഒരു സഹോദരി വെറുപ്പും അക്രമവും പ്രോത്സാഹിപ്പിക്കുമ്പോള്‍ മറ്റൊരു സഹോദരി അതിനെ പിന്തുണച്ച് രംഗത്ത് വരുന്നു എന്ന് പരാതിയില്‍ അലി കാഷിഫ് പറയുന്നു.

തങ്ങളുടെ താരപദവി, ആരാധകര്‍, പ്രശസ്തി, പണം, അധികാരം, പിടിപാട് എന്നിവ ഉപയോഗിച്ച് വിദ്വേഷവും വെറുപ്പും അക്രമവും തകര്‍ക്കുകയും രാജ്യത്തെ സന്തുലിതാവസ്ഥ തകര്‍ക്കാന്‍ ആഹ്വാനം ചെയുകയും ചെയ്തതിനാണ് നടി കങ്കണക്കെതിരെയും സഹോദരിയും മാനേജരുമായ രംഗോലിക്കെതിരെയും പരാതി.

Share this story