പൃഥ്വിരാജ് സുപ്രിയയെ കൂടെ കൂട്ടിയിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം

പൃഥ്വിരാജ് സുപ്രിയയെ കൂടെ കൂട്ടിയിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം

സംവിധായകനും നടനുമായ പൃഥ്വിരാജ് സുപ്രിയയെ കൂടെ കൂട്ടിയിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷങ്ങള്‍. ആദ്യമായാണ് ഈ ദിനത്തില്‍ അകന്നിരിക്കുന്നത് എന്ന് സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജും കുറിപ്പ് പങ്കുവച്ചു. അകലെയാണെങ്കിലും ജീവിതത്തിലെന്നും ഒരുമിച്ചുണ്ടാകുമെന്ന് പൃഥ്വിരാജും കുറിച്ചു.

‘ആടുജീവിത’ത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജ്. ടൊവീനോ, പൂര്‍ണിമ, അപര്‍ണ ബാലമുരളി, ഗീതു മോഹന്‍ദാസ് തുടങ്ങി നിരവധി താരങ്ങള്‍ ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്ന് രംഗത്തുവന്നത്. 2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. അഞ്ച് വയസ്സുകാരി അലംകൃതയാണ് ഇവരുടെ മകള്‍.

 

Share this story