‘ഇന്നത്തെ അമ്മേടെ നായരോടൊപ്പം’ ഷമ്മി തിലകന്റെ പോസ്റ്റ് വൈറലായി

‘ഇന്നത്തെ അമ്മേടെ നായരോടൊപ്പം’ ഷമ്മി തിലകന്റെ പോസ്റ്റ് വൈറലായി

കുത്തിപ്പൊക്കല്‍ ഹാഷ്ടാഗിനൊപ്പമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. നടന്‍ ഷമ്മി തിലകനും ഒരു പഴയ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. നടനും അമ്മ സംഘടനയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനോടൊപ്പം ഉള്ള ചിത്രമാണ് താരം പങ്കുവച്ചിരിയ്ക്കുന്നത്. ടി. കെ രാജീവ്കുമാറിന്റെ ഒറ്റയാള്‍ പട്ടാളം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണിത്, 30 വര്‍ഷം പഴക്കമുള്ള ചിത്രമാണിത്.

മധുപാലയും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ഇടവേള ബാബു, ഷമ്മി തിലകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. പൂപ്പല്‍ പിടിച്ച ഒരു പഴം കാഴ്ച്ച എന്ന തലക്കെട്ടോടെയാണ് ചിത്രം ഷമ്മി പങ്കുവച്ചത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…..

ഇന്നത്തെ അമ്മേടെ നായരോടൊപ്പം 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്.!
ടി.കെ.രാജീവ് കുമാറിന്റെ #ഒറ്റയാള്‍പട്ടാളം സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇടവേളകള്‍ ഇല്ലാതെ എന്റെ മുറിയില്‍ ഉണ്ടായിരുന്ന ബാബു…!
#കുത്തിപ്പൊക്കല്‍

#പൂപ്പൽ_പിടിച്ച_ഒരു_പഴംകാഴ്ച.ഇന്നത്തെ അമ്മേടെ നായരോടൊപ്പം 30 വർഷങ്ങൾക്ക് മുമ്പ്.!😜ടി.കെ.രാജീവ് കുമാറിന്റെ…

Posted by Shammy Thilakan on Thursday, April 23, 2020

Share this story