വിനു മോഹനേയും ഭാര്യയേയും പ്രശംസിച്ച് മോഹന്‍ലാല്‍

വിനു മോഹനേയും ഭാര്യയേയും പ്രശംസിച്ച് മോഹന്‍ലാല്‍

തെരുവുകളില്‍ അലഞ്ഞു നടക്കുന്നവരെ കണ്ടെത്തി ഭക്ഷണവും വസ്ത്രവും നല്‍കിയ നടന്‍ വിനു മോഹനേയും ഭാര്യ വിദ്യയേയും പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍. ‘പുതിയ മനുഷ്യരാക്കി മാറ്റുവാന്‍ മുന്‍കൈയെടുത്ത് ഇറങ്ങിയ വിനു മോഹന്‍, ഭാര്യ വിദ്യ, മുരുഗന്‍, അദ്ദേഹത്തിന്റെ തെരുവോരം പ്രവര്‍ത്തകര്‍, എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനഫലമായി ഇതിനോടകം അറുനൂറിലധികം ആളുകളെയാണ് തെരുവുകളില്‍ നിന്ന് കണ്ടെത്താനായത്. അവര്‍ക്കൊരു ആശ്രയമായി, അവരെ സഹായിക്കാനിറങ്ങിയ എന്റെ പ്രിയ കൂട്ടുകാര്‍ക്ക് എല്ലാവിധ നന്മകളും നേരുന്നുവെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റ് വായിക്കാം. 

‘ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍, ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവുകളില്‍ കഴിയേണ്ടിവരുന്ന ആളുകളുമുണ്ട് നമുക്കിടയില്‍. അവര്‍ക്കൊരു ആശ്രയമായ്, അവരെ ഏറ്റെടുത്ത്, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്‍കി, പുതിയ മനുഷ്യരാക്കി മാറ്റുവാന്‍ മുന്‍കൈയെടുത്ത് ഇറങ്ങിയ വിനു മോഹന്‍, ഭാര്യ വിദ്യ, മുരുഗന്‍, അദ്ദേഹത്തിന്റെ തെരുവോരം പ്രവര്‍ത്തകര്‍, എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനഫലമായി ഇതിനോടകം അറുനൂറിലധികം ആളുകളെയാണ് തെരുവുകളില്‍ നിന്ന് കണ്ടെത്താനായത്. അവര്‍ക്കൊരു ആശ്രയമായി, അവരെ സഹായിക്കാനിറങ്ങിയ എന്റെ പ്രിയ കൂട്ടുകാര്‍ക്ക് എല്ലാവിധ നന്മകളും നേരുന്നു.’ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Share this story