വിവാഹശേഷമുള്ള ആദ്യ ജന്മദിനം; ശ്രീകുമാര്‍ നല്‍കിയ സര്‍പ്രൈസിനെ കുറിച്ച് സ്‌നേഹ

Share with your friends

ശ്രീകുമാറിനൊപ്പം ജീവിതം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് സ്‌നേഹ. ഭര്‍ത്താവ് ശ്രീകുമാറിനൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സ്‌നേഹ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ശ്രീകുമാര്‍ സര്‍പ്രൈസ് ആയി കേക്ക് ഒരുക്കി വച്ചിരുന്നു. ”പിറന്നാള്‍ ദിനം. വിവാഹശേഷമുള്ള എന്റെ ആദ്യ പിറന്നാള്‍. സര്‍പ്രൈസ് കേക്കിന് ഒരുപാട് നന്ദി ശ്രീ” ചിത്രം പങ്കുവച്ചു കൊണ്ട് സ്‌നേഹ കുറിച്ചു.

കഴിഞ്ഞ ഡിസംബര്‍ 11നായിരുന്നു ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ സ്‌നേഹ ശ്രീകുമാറിന്റെയും എസ് പി ശ്രീകുമാറിന്റെയും വിവാഹം. സമകാലിക വിഷയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരില്‍ എത്തിക്കുന്ന ടെലിവിഷന്‍ പരിപാടിയായ ‘മറിമായ’ത്തിലെ ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരും. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-