കോസ്റ്റ്യൂം ഡിസൈനര്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു

കോസ്റ്റ്യൂം ഡിസൈനര്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു

മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ കോസ്റ്റ്യൂമര്‍ വേലായുധന്‍ കീഴില്ലം(67) അന്തരിച്ചു. 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്‌കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു. പെരുമ്പാവൂരിനടുത്ത് കീഴില്ലമാണ് സ്വദേശം. മലയാള സിനിമയിലെ ഒട്ടു മിക്ക സംവിധായകരുടെ കൂടെയും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹലോ, വെറുതേ ഒരു ഭാര്യ, നിദ്ര, ബിഗ് ബ്രദര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഇദ്ദേഹം വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവാണ്. 1980ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത കലിക എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്.

വേലായുധന് അനുശോചനം രേഖപ്പെടുത്തി സിനിമാ താരങ്ങളും ചലച്ചിത്ര രംഗത്തുള്ള പ്രമുഖരെല്ലാം എത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ആദാരഞ്ജലികള്‍ അര്‍പ്പിച്ചു. ഫെഫ്ക ഡയറക്ടോഴ്സ് യൂണിയനും അനുശോചനം രേഖപ്പെടുത്തി കൊണ്ട് എത്തി

Share this story