‘മീ ആന്‍ഡ് മൈ ന്യൂ ബോയ്’- പുതിയ ചിത്രം പങ്കുവെച്ച് അന്ന

‘മീ ആന്‍ഡ് മൈ ന്യൂ ബോയ്’- പുതിയ ചിത്രം പങ്കുവെച്ച് അന്ന

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അന്ന രേഷ്മ രാജന്‍. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരം ഇടയ്ക്കിടയ്ക്ക് ഇന്‍സ്റ്റയില്‍ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അന്ന. ചിത്രങ്ങള്‍ വൈറലായി. മീ ആന്‍ഡ് മൈ ന്യൂ ബോയ് എന്ന് പറഞ്ഞ് വീട്ടിലെ നാടന്‍ പൂച്ചയോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.

ക്വാറന്റൈന്‍ കാലത്ത് നിരവധി ചിത്രങ്ങള്‍ താരം ഇതിനകം ഇന്‍സ്റ്റയിലൂടെ പങ്കുവെച്ചിട്ടുണ്ട്. അരലക്ഷത്തിലധികം ഫോളോവേഴ്‌സ് അന്നയ്ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്. അങ്കമാലി ഡയറീസിന് ശേഷം വെളിപാടിന്റെ പുസ്തകത്തിലും മധുരരാജയിലുമൊക്കെ താരം അഭിനയിച്ചിരുന്നു. എന്നിരുന്നാലും അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവും ഒടുവില്‍ പൃഥ്വിരാജ്-ബിജുമേനോന്‍ കൂട്ടുകെട്ടിലൊരുങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ ഭാര്യയായിട്ടാണ് താരം വേഷമിട്ടത്.

Share this story