ദുല്‍ഖര്‍ സല്‍മാനെ ചലഞ്ച് ചെയ്ത് വിജയ് ദേവരക്കൊണ്ട

ദുല്‍ഖര്‍ സല്‍മാനെ ചലഞ്ച് ചെയ്ത് വിജയ് ദേവരക്കൊണ്ട

ലോക്ക്ഡൗണ്‍ കാലത്ത് സെലിബ്രിറ്റികള്‍ എല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇതിനിടെ ടോളിവുഡില്‍ എത്തിയ ഒരു ചലഞ്ചാണ് ‘ബി ദ് റിയല്‍ മാന്‍’ ചലഞ്ച്. തെലുങ്ക് ചിത്രം ‘ അര്‍ജുന്‍ റെഡ്ഡി’യുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ തുടങ്ങിവച്ച ചലഞ്ച് ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനില്‍ എത്തി നില്‍ക്കുകയാണ്. നടന്‍ വിജയ് ദേവരക്കൊണ്ടയാണ് ദുല്‍ഖറിന് ചലഞ്ച് ചെയ്തത്.

വീട്ടില്‍ പലവിധ പണികളില്‍ മുഴുകിയിരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് വിജയ് ചലഞ്ച് പൂര്‍ത്തിയാക്കിയത്. കുടുംബത്തോടൊപ്പം സമയം ചെലവിടുകയും അവര്‍ക്കായി മാങ്ങ ഐസ്‌ക്രീം ഉണ്ടാക്കുകയും ചെയ്യുന്ന താരത്തെ വിഡിയോയില്‍ കാണാം.’എന്റെ ലോക്ക്ഡൗണ്‍ ദിനങ്ങളിലെ ചില ഭാഗങ്ങള്‍’ , എന്ന് കുറിച്ചാണ് താരം വിഡിയോ പങ്കുവച്ചത്.

വിഡിയോ ഷൂട്ട് ചെയ്യാന്‍ സഹായിച്ച ആനന്ദ് ദേവരകോണ്ടയ്ക്ക് നന്ദിയും കുറിച്ചിട്ടുണ്ട്. സംവിധായകന്‍ കൊരാട്ടല ശിവയുടെ വെല്ലുവിളി സ്വീകരിച്ചാണ് വിജയ് വിഡിയോ പങ്കുവച്ചത്. ‘ഇനി ഇതിനായി കുഞ്ഞിക്കയെ ക്ഷണിക്കുന്നു’ എന്നും ദുല്‍ഖറിനെ ടാ?ഗ് ചെയ്ത് താരം കുറിച്ചു.വീട്ടുജോലികളില്‍ സ്ത്രീകളെ സഹായിക്കാന്‍ പുരുഷന്മാരെ പ്രചോദിപ്പിക്കുന്നതാണ് ഈ ചലഞ്ച്. സംവിധായകന്‍ എസ്എസ് രാജമൗലി അടക്കമുള്ളവര്‍ ഇതേ ചലഞ്ചില്‍ പങ്കെടുത്തിരുന്നു.

അതേസമയം ചലഞ്ചിന് മുന്‍പേ തന്നെ ദുല്‍ഖര്‍ വീട്ടിലുള്ളവരെ സഹായിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Share this story