ലോക് ഡൗണ്‍ നീട്ടിയാല്‍ പൂവിന്റെ എണ്ണവും കൂടും- അശ്വതി ശ്രീകാന്ത്

ലോക് ഡൗണ്‍ നീട്ടിയാല്‍ പൂവിന്റെ എണ്ണവും കൂടും- അശ്വതി ശ്രീകാന്ത്

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ലോക് ഡൗണ്‍ കാലത്ത് മറ്റ് താരങ്ങളെ പോലെ അശ്വതിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മുടിയില്‍ ചെമ്പരത്തി പൂവ് ചൂടി നില്‍ക്കുന്ന ചിത്രമാണ് അശ്വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്തതിനൊപ്പം അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങളും വൈറലായിരുന്നു. ലോക് ഡൗണ്‍ നീട്ടിയാല്‍ പൂവിന്റെ എണ്ണവും കൂടുമെന്നാണ് നടി കുറിച്ചിരിക്കുന്നത്.

നടിയുടെ പോസ്റ്റിന് താഴെ ഒരു ആരാധകന്‍ കുറിച്ച കമന്റും വൈറലായിരുന്നു. അശ്വതിയുടെ ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. ഇത് മുടിയില്‍ അല്ല രണ്ട് ചെവിയിലുമാണ് നമ്മളൊക്കെ വെക്കേണ്ടതെന്നും. പുതിയ ആളായോണ്ടാ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്. പിന്നാലെ കമന്റുകള്‍ക്കൊക്കെ മറുപടിയുമായി അശ്വതിയും എത്തിയിരുന്നു. ഇത് കൂടാതെ മറ്റൊരു പോസ്റ്റും അശ്വതി ശ്രീകാന്തിന്റെതായി വന്നിരുന്നു.

ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റാല്‍ എന്റെ സാറെ ഇത് ഇന്നാണോ നാളെയാണോ രാത്രിയാണോ പകലാണോ എന്നൊക്കെ ആലോചിച്ച് ഒരു ഇരിപ്പുണ്ട് എന്നാണ് പുതിയൊരു ചിത്രത്തിനൊപ്പം നടി കുറിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി പക്ഷേ ഉച്ച ഉറക്കം കഴിഞ്ഞാല്‍ എന്തെങ്കിലും എടുത്ത് തിന്നണം അത് നിര്‍ബന്ധാ എന്ന് മറ്റൊരാളും കുറിച്ചു.

Share this story