ഖുശ്ബുവിന്റെ കുട്ടിക്കാല ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

ഖുശ്ബുവിന്റെ കുട്ടിക്കാല ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

ലോക്കഡൗണ്‍ കാലത്ത് താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നുണ്ട്. ഇപ്പോഴിതാ നടി ഖുശ്ബുവിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കുട്ടിക്കാലത്തിന്റെ ഓര്‍മയ്ക്കായി തന്റെ കയ്യിലുള്ള ഏക ചിത്രം എന്നാണ് ഖുശ്ബു ഇതിനെ വിശേഷിപ്പിക്കുന്നത്.

ഒറ്റനോട്ടത്തില്‍ ചിത്രത്തില്‍ നിന്നും താരത്തെ തിരിച്ചറിയാനാവില്ല. എന്തായാലും താരത്തിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു. ലോക്ഡൗണ്‍ സമയത്ത് വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കഴിയുമ്പോള്‍ എങ്ങനെ ദിവസങ്ങള്‍ വിരസതയില്ലാതെ തള്ളി നീക്കാം എന്നാണ് എല്ലാവരുടെയും പ്രശ്‌നം.

വീട്ടിലെ വിശേഷങ്ങള്‍ പങ്കുവച്ചും ടിക് ടോക് വീഡിയോകളുമായൊക്കെ സജീവമാണ് പല താരങ്ങളും. ഒപ്പം ഓര്‍മകളുടെ ആല്‍ബത്തില്‍ നിന്നും പഴയകാല ചിത്രങ്ങള്‍ തപ്പിയെടുത്ത് ആരാധകര്‍ക്കായി ഷെയര്‍ ചെയ്യുകയാണ് നിരവധി താരങ്ങള്‍.

Share this story