നടനും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു

നടനും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു. 67 വയസ്സായിരുന്നു. അർബുദ രോഗത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ബുധനാഴ്ച രാത്രി എച്ച് എൻ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

അമേരിക്കയിൽ ഒരു വർഷം നീണ്ട കാൻസർ ചികിത്സക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂർ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഈ വർഷം ഫെബ്രുവരിയിൽ ഋഷി കപൂറിനെ രണ്ട് തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ് താരം രൺബീർ കപൂർ മകനാണ്.

Share this story