‘മുത്തച്ഛന്റെ പേരായതിനാല്‍ പേരെടുത്ത് വിളിക്കാന്‍ മടിച്ചു’- ഋഷി കപൂറിന് ആദരാഞ്ജലികളുമായി പൃഥ്വിരാജ്

‘മുത്തച്ഛന്റെ പേരായതിനാല്‍ പേരെടുത്ത് വിളിക്കാന്‍ മടിച്ചു’- ഋഷി കപൂറിന് ആദരാഞ്ജലികളുമായി പൃഥ്വിരാജ്

ബോളിവുഡ് നടന്‍ ഋഷി കപൂറിന് ആദരാഞ്ജലികളുമായി സിനിമാ താരങ്ങള്‍ രംഗത്തെത്തി. പ്രിയ താരത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് പൃഥ്വിരാജും എത്തി. മീഡിയയിലൂടെയായിരുന്നു പൃഥ്വയുടെ പ്രതികരണം.

 

സിനിമയ്ക്ക് ഇത് വളരെയധികം ദു:ഖകരമായൊരു ആഴ്ചയാണെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഇര്‍ഫാന്‍ ഖാനും ഋഷി കപൂറും അടുത്തടുത്ത ദിവസങ്ങളില്‍ മരണപ്പെട്ടതിനെ കുറിച്ചായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഋഷി കപൂറിനൊപ്പമുള്ള അനുഭവവും താരം പങ്കുവച്ചു.

 

ഔറഗസേബിലായിരുന്നു പൃഥ്വിരാജ് ഋഷി കപൂറിനൊപ്പം അഭിനയിച്ചത്. അദ്ദേഹത്തോടൊപ്പം ചെലവിടാന്‍ സാധിച്ച സമയത്തെ എന്നും നന്ദിയോടെ ഓര്‍ക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. ഋഷി കപൂറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതൊരു ബഹുമതിയാണെന്നും പൃഥ്വി പറഞ്ഞു.

തന്നെ പേരെടുത്ത് വിളിക്കാന്‍ ഋഷി കപൂര്‍ തയ്യാറായിരുന്നില്ലെന്നും പൃഥ്വിരാജ് പറയുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരാണ് തനിക്കെന്നും അതുകൊണ്ടാണ് അദ്ദേഹം പേരെടുത്ത് വിളിക്കാതിരുന്നതെന്നും പൃഥ്വി കൂട്ടച്ചേര്‍ത്തു. എന്നെന്നും നിങ്ങളെ മിസ് ചെയ്യുമെന്നും താരം വ്യക്തമാക്കി.

Share this story