അഞ്ചാം പാതിരയയിലെ ‘വിക്കി മരിയ’ യുടെ പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

അഞ്ചാം പാതിരയയിലെ ‘വിക്കി മരിയ’ യുടെ പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അഞ്ചാം പാതിര സിനിമ പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളായിരുന്നു കാഴ്ച വെച്ചത്. ചിത്രത്തിലെ ‘വിക്കി മരിയ’ എന്ന കഥാപാത്രമാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ച. ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു ഭാഗത്തില്‍ കൊക്കെയ്ന്‍ ഷമീര്‍ എന്ന കഥാപാത്രത്തിന്റെ കാമുകിയായി എത്തുന്ന കഥാപാത്രമാണ് വിക്കി. ആമിനി നിജാം എന്ന യുവനടിയാണ് വിക്കിയായി എത്തിയത്. നടിയുടെ സ്‌റ്റൈലിഷ് ചിത്രങ്ങളാണ് ഓണ്‍ലൈനില്‍ ശ്രദ്ധനേടുന്നത്.

View this post on Instagram

Little things💁

A post shared by Amina Nijam (@amina.nijam) on

26 വയസ്സുകാരിയായ ആമിന നിജാം തിരുവനന്തപുരം സ്വദേശിനിയാണ്. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ താരം നായികാ നായകന്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്.

മോഡലിങ് രംഗത്തും സജീവമാണ് ആമിന. തട്ടുംപുറത്ത് അച്യുതന്‍, പതിനെട്ടാം പടി എന്നീ സിനിമകളിലും ചെറിയ വേഷങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Share this story