രസകരമായ വീഡിയോയുമായി പേളി മാണിയും ദീപ്തി സതിയും

രസകരമായ വീഡിയോയുമായി പേളി മാണിയും ദീപ്തി സതിയും

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ മലയാളികള്‍ ഒരിക്കലും മറക്കാത്ത ഡയലോഗാണ് ‘ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്?’. സിനിമയില്‍ ശ്രീനിവാസന്റെ ഈ ചോദ്യവും കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന മോഹന്‍ലാലിന്റെ ഉത്തരവുമെല്ലാം ഏറെ ചിരിപ്പിച്ചതാണ്. ഇപ്പോഴിതാ ഈ ചോദ്യവുമായി മലയാളികളുടെ പ്രിയപ്പെട്ട പേളി മാണി.

കൂട്ടുകാരി ദീപ്തിയോടാണ് പേളി ആദ്യം ഈ ചോദ്യം ചോദിക്കുന്നത്, ”ദീപ്തി, ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്.” ദീപ്തി കൈയിലെ വിരലൊക്കെ ചേര്‍ത്ത് എണ്ണാന്‍ തുടങ്ങിയപ്പോഴേ പേളിക്ക് കാര്യം പിടികിട്ടി, ദീപ്തിക്ക് ഉത്തരം അറിയില്ല എന്ന്. ഉടന്‍ പേളി അലക്‌സയോട് ഇതേ ചോദ്യം ചോദിച്ചു. വാഷിങ്ടണ്‍ ഡിസിയുടേയും മിയാമി ബീച്ചിന്റേയും ചരിത്രവും ഭൂമി ശാസ്ത്രവും വരെ അലക്‌സ പറഞ്ഞു.

പിന്നെ പേളിയും കൂട്ടുകാരികളും ഇരുന്നൊരൊറ്റ? ചിരിയായിരുന്നു. ആരാധകരും ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ.

Share this story