തുപ്പല്‍ വീണ്ടും ആരംഭിക്കട്ടെ… മദ്യശാലകള്‍ തുറക്കുന്നതിന് എതിരെ താരങ്ങള്‍

തുപ്പല്‍ വീണ്ടും ആരംഭിക്കട്ടെ… മദ്യശാലകള്‍ തുറക്കുന്നതിന് എതിരെ താരങ്ങള്‍

ലോക്ക്ഡൗണ്‍ രണ്ടാഴ്ച നീട്ടി കൊണ്ട് വെള്ളിയാഴ്ച പ്രഖ്യാപിച്ച നിരവധി ഇളവുകളുടെ ഭാഗമായാണ് മദ്യവില്‍പ്പന ശാലകള്‍ അടക്കം തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബോളിവുഡ് താരങ്ങള്‍. പുകയില, മദ്യവില്‍പ്പന ശാലകള്‍ വീണ്ടും തുറക്കാനുള്ള തീരുമാനങ്ങള്‍ക്കെതിരെ രവീണ ടണ്ടണും ഗാനരചയിതാവ് ജാവേദ് അക്തറുമാണ് രംഗത്തെത്തിയത്. ”പാന്‍, ഗുട്ക കടകള്‍ക്ക് യായ്..നന്നായി, തുപ്പല്‍ വീണ്ടും ആരംഭിക്കട്ടെ…അതിയശകരം!” എന്നാണ് എഎന്‍ഐയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് രവീണ ടണ്ടണ്‍ ട്വിറ്ററില്‍ കുറിച്ചത്.

‘ലോക്ഡൗണിനിടെ മദ്യശാലകള്‍ തുറക്കുന്നത് വിനാശകരമായ ഫലങ്ങള്‍ മാത്രമേ നല്‍കുകയുള്ളു. ഇപ്പോള്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. മദ്യം കൂടി നല്‍കുമ്പോള്‍ ഈ ദിവസങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ അപകടകരമാകും” എന്നാണ് ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തത്.

Share this story