‘ലോക്ഡൗണ്‍ തുടങ്ങിയ ആദ്യ ദിവസം ചെയ്ത പരിപാടി ചക്കയിടല്‍ ആയിരുന്നു’: ജൂഡ് ആന്റണി

‘ലോക്ഡൗണ്‍ തുടങ്ങിയ ആദ്യ ദിവസം ചെയ്ത പരിപാടി ചക്കയിടല്‍ ആയിരുന്നു’: ജൂഡ് ആന്റണി

ലോക്ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ജൂഡ് ആന്റണി. തന്റെ വീട്ടിലിരുപ്പിനെ കുറിച്ച് പറയുകയാണ് താരം.
2403 ഫീറ്റ്’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കി വരുമ്‌ബോഴാണ് ലോക്ഡൗണ്‍ ആയി സംവിധായകന്‍ ജൂഡ് ആന്റണി വീട്ടില്‍ പെട്ടു പോയത്.

ഇപ്പോഴിതാ വീട്ടിലിരിപ്പ് കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. മനോരമയുടെ അഭിമുഖത്തിലാണ് ജൂഡ് മനസ്സ് തുറന്നത്.

ലോക്ഡൗണ്‍ തുടങ്ങിയ ആദ്യ ദിവസം ചെയ്ത പരിപാടി ചക്കയിടല്‍ ആയിരുന്നു. മാങ്ങ പറിക്കുക, ചാമ്പക്ക പൊട്ടിക്കുക, നാളികേരം പൊതിക്കുക, കറിക്കരിയുക അങ്ങനെ നൂറുകൂട്ടം പണികള്‍. കുട്ടികള്‍ക്ക് കളിവീട് ഉണ്ടാക്കി കൊടുത്തു. പിന്നെ, വീടിന്റെ കുറച്ചു പെയ്ന്റിംഗ് പണികള്‍, ഇലക്ട്രിക്കല്‍ പണികള്‍. ഇതുവരെ.

വൃത്തിയാക്കാതിരുന്ന സ്ഥലങ്ങള്‍ വരെ ക്ലീന്‍ ആക്കി. ഇനി ഒന്നും ചെയ്യാനില്ല എന്ന അവസ്ഥ വരെ എത്തിയെന്നും ജൂഡ് പറയുന്നു.

Share this story