ആട്ടപ്പൊടി ബാഗില്‍ 15,000 രൂപ ഒളിപ്പിച്ച് വിതരണം ചെയ്തത്; പ്രതികരണവുമായി ആമിര്‍ഖാന്‍

ആട്ടപ്പൊടി ബാഗില്‍ 15,000 രൂപ ഒളിപ്പിച്ച് വിതരണം ചെയ്തത്; പ്രതികരണവുമായി ആമിര്‍ഖാന്‍

ലോക്ക് ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഒരു കിലോ ആട്ടപ്പൊടി ബാഗില്‍ 15,000 രൂപ ഒളിപ്പിച്ച് വിതരണം ചെയ്‌തെന്ന വാര്‍ത്തയോട് പ്രതികരിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ‘സുഹൃത്തുക്കളെ, ഗോതമ്പ് സഞ്ചികളില്‍ പണം നിറയ്ക്കുന്ന ഒരാളല്ല ഞാന്‍. ഒന്നുകില്‍ ഇത് പൂര്‍ണമായും ഒരു വ്യാജ കഥയാണ് അല്ലെങ്കില്‍ റോബിന്‍ ഹുഡ് ഒരിക്കലും സ്വയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കില്ല… സുരക്ഷിതരായി ഇരിക്കൂ’ എന്നായിരുന്നു ആമിറിന്റെ ട്വീറ്റ്.

ഒരു കിലോ ആട്ടയില്‍ പതിനയ്യായിരം രൂപ ഒളിപ്പിച്ചു വച്ച് പാവങ്ങള്‍ക്ക് വിതരണം ചെയ്തത്. സിനിമയെ വെല്ലുന്ന ട്വിസ്റ്റ് എന്ന തലക്കെട്ടോടെയായിരുന്നു ഈ കഥ വ്യാപകമായി പ്രചരിച്ചത്. ഒട്ടനവധി പേര്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്യുകയും താരത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ എഴുതുകയുമുണ്ടായി. ലോക് ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കായി ആമിര്‍ ഖാന്‍ ഒരു കിലോ ആട്ട വീതം വിതരണം ചെയ്തു. ഒരു കിലോ മാത്രമായതുകൊണ്ട് കഷ്ടപ്പാടനുഭവിക്കുന്ന പാവപ്പെട്ടവര്‍ മാത്രമായിരുന്നു ആട്ടയുടെ ആവശ്യക്കാരായി വന്നത്. പിന്നീടാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. വീട്ടില്‍ വന്നും ആട്ടയുടെ കവര്‍ തുറന്നു നോക്കിയവര്‍ ഞെട്ടിപ്പോയി, കവറിനുള്ളില്‍ 15,000 രൂപ! ഇങ്ങനെയായിരുന്നു വൈറലായിരുന്നു കഥ.

Share this story