ഹെലന്‍ മിറനില്‍ നിന്ന് അഭിനയം പഠിച്ച് സാമന്ത

ഹെലന്‍ മിറനില്‍ നിന്ന് അഭിനയം പഠിച്ച് സാമന്ത

ഓണ്‍ലൈനില്‍ അഭിനയം പഠിച്ച് നടി സാമന്ത അക്കിനേനി. പ്രമുഖ ഹോളിവുഡ് താരം ഹെലന്‍ മിറനില്‍ നിന്നാണ് സാമന്ത അഭിനയം പഠിക്കുന്നത്. ഓണ്‍ലൈനായിട്ടാണ് സാമന്ത അഭിനയം പഠിച്ചുകൊണ്ടിരിക്കുന്നത്. അഭിനയം പഠിക്കുകയാണെന്ന് വ്യക്തമാക്കിയ സാമന്തയ്ക്ക് ആശംസകള്‍ നേരുകയാണ് ആരാധകരും. ദ ക്വീന്‍, റെഡ് മുതലായ സിനിമകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയയായ 74 കാരിയാണ് ഹെലന്‍ മിറന്‍. മികച്ച നടിയായി താന്‍ തിരിച്ചുവരും, കാത്തിരുന്നു കാണൂവെന്നാണ് സാമന്ത എഴുതിയിരിക്കുന്നത്.

നിരവധി കമന്റുകളാണ് താരത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് ലഭിക്കുന്നത്. ഞങ്ങളുടെ ഫുള്‍ സപ്പോര്‍ട്ടും ഉണ്ടെന്ന് അറിയിച്ച് ആരാധകരും രംഗത്തെത്തി

Share this story