ഒരു കല്യാണ ചടങ്ങില്‍ നേരിട്ട് കണ്ടപ്പോള്‍ മുതലാണ് ആ മനുഷ്യനോട് ആദ്യമായി പ്രണയം തോന്നിയത്: സുചിത്ര

ഒരു കല്യാണ ചടങ്ങില്‍ നേരിട്ട് കണ്ടപ്പോള്‍ മുതലാണ് ആ മനുഷ്യനോട് ആദ്യമായി പ്രണയം തോന്നിയത്: സുചിത്ര

മോഹന്‍ലാലിനോട് ആദ്യമായി പ്രണയം തോന്നിയതിനെ കുറിച്ച് സുചിത്ര. തിരുവനന്തപുരത്തു വെച്ചു ഒരു കല്യാണ ചടങ്ങില്‍ നേരിട്ട് കണ്ടപ്പോള്‍ മുതലാണ് ആ മനുഷ്യനോട് ആദ്യമായി പ്രണയം തോന്നിയത് എന്നാണ് സുചിത്ര പറയുന്നത്.

വീട്ടിലുണ്ടെങ്കിലും ദൂരെയാണെങ്കിലും സ്നേഹത്തോടെയുള്ള കരുതല്‍ ആണ് മോഹന്‍ലാല്‍ എന്ന ഭര്‍ത്താവിന്റെയും മനുഷ്യന്റെയും ഏറ്റവും വലിയ ഗുണം കരുതലിനൊപ്പം തന്നെ അദ്ദേഹം തരുന്ന സ്വാതന്ത്ര്യം ആകാശത്തോളമോ കടലിനോളമോ ആണ്.

സിനിമയാണ് മോഹന്‍ലാല്‍ എന്ന മനുഷ്യന്റെ പ്രാണവായു സിനിമയും സുഹൃത്തുക്കളും കഴിഞ്ഞേ കുടുംബം പോലും അദ്ദേഹത്തിന് വരൂ എന്നാണ്. സിനിമയെ മറന്നും അതില്‍ ഉഴപ്പിയും ഒരു കാര്യത്തിനും ചേട്ടനെ കിട്ടില്ലെന്നും സുചിത്ര പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇരുവരുടേയും മുപ്പത്തിരണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

Share this story