ലോക്ക് ഡൗൺ ലംഘനം: നടി പൂനം പാണ്ഡെയും സുഹൃത്തും അറസ്റ്റിൽ, കാർ കസ്റ്റഡിയിൽ

ലോക്ക് ഡൗൺ ലംഘനം: നടി പൂനം പാണ്ഡെയും സുഹൃത്തും അറസ്റ്റിൽ, കാർ കസ്റ്റഡിയിൽ

ലോക്ക് ഡൗൺ ലംഘിച്ച് മുംബൈ നഗരത്തിലൂടെ കാറിൽ കറങ്ങിയതിന് നടി പൂനം പാണ്ഡെയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ മറൈൻ ഡ്രൈവ് പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ നിർദേശങ്ങളൊന്നും പാലിക്കാതെ ഇരുവരും കാറിൽ കറങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു

ഒരു കാരണവുമില്ലാതെയാണ് ഇവർ പുറത്തിറങ്ങി കറങ്ങിയത്. ഇരുവർക്കും നോട്ടീസ് നൽകിയതായും പോലീസ് അറിയിച്ചു. സുഹൃത്തും സംവിധായകനുമായ സാം അഹമ്മദാണ് നടിക്കൊപ്പം കാറിലുണ്ടായിരുന്നത്. ഇവരുടെ ബിഎംഡബ്ല്യു ആഡംബര കാർ പോലീസ് പിടിച്ചെടുത്തു. ദേശീയ ദുരന്തനിവാരണ വകുപ്പുകളും ഐപിസി സെക്ഷൻ 188, 269 വകുപ്പുകളും ചേർത്താണ് ഇവർക്കെതിരെ കേസെടുത്തത്.

Share this story