മഷൂറയുടെ പുതിയ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

മഷൂറയുടെ പുതിയ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ ഭാര്യ മഷൂറയുടെ പുതിയ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. മോഡേണ്‍ ലുക്കില്‍ ഉള്ള ചിത്രങ്ങള്‍ക്കാണ് വിമര്‍ശനം. ഈ മാസത്തെ എങ്കിലും ബഹുമാനിക്ക് എന്നാണ് ചില ആളുകള്‍ പങ്ക് വയ്ക്കുന്ന കമന്റ്. സൂപ്പര്‍ ആണ് പക്ഷേ പടച്ചോന്‍ നിനക്ക് സൗന്ദര്യം തന്നിട്ടുണ്ടെങ്കില്‍ അത് ജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ ഉള്ളതല്ല നിന്റെ സൗന്ദര്യം നിന്റെ ഭര്‍ത്താവിന്റെ മുന്നില്‍ കാഴ്ച്ച വെക്കുക മഹാനായ മുത്തുനബി പറഞ്ഞത് മറക്കണ്ട (നരകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആണ് ) എന്നും ചില ആളുകള്‍ പറയുന്നുണ്ട്.

 

മഷൂറക്കെതിരെ വരുന്ന കമന്റുകള്‍ക്ക് താരം ഇത് വരെയും പ്രതികരിച്ചിട്ടില്ല എന്നാല്‍ ആരാധകരില്‍ ചിലര്‍ അഭിപ്രായവുമായി രംഗത്ത് വരുന്നുണ്ട്. അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചാല്‍ നിങ്ങള്‍ക്ക് എന്താണ് എന്നും അവരെ അവരുടെ വഴിക്ക് വിട്ടൂടെയെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.

മഷൂറ സൂര്യ ജോഡി 1 ലെ മത്സരാര്‍ത്ഥി കൂടി ആയിരുന്നു. ബഷീറിന് ഒപ്പമാണ് മഷൂറ എത്തിയത്.

Share this story