ദൃശ്യം 2 ടീസറുമായി മോഹന്‍ലാല്‍

ദൃശ്യം 2 ടീസറുമായി മോഹന്‍ലാല്‍

തന്റെ പിറന്നാള്‍ ദിനത്തില്‍ ദൃശ്യം രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറക്കിയത് നടന്‍ മോഹന്‍ലാല്‍. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറുകളില്‍ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക് ടീസര്‍ മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്.

 

2013 ഡിസംബറില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ചിത്രം മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷന്‍ എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാംഭാഗത്തിന് സാധ്യതയുണ്ടെന്ന സൂചനകള്‍ സംവിധായകന്‍ നല്‍കിയിരുന്നു. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മലയാളം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് തന്നെയാണ് രണ്ടാംഭാഗവും എഴുതി സംവിധാനം ചെയ്യുന്നത്.

 

ആശീര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും സിനിമ നിര്‍മ്മിക്കുക.

Share this story