ജോർദാനിൽ കുടുങ്ങിയ പൃഥ്വിയും സംഘവും നാട്ടിലെത്തി; ഇനി 14 ദിവസം നിരീക്ഷണ കേന്ദ്രത്തിൽ

ജോർദാനിൽ കുടുങ്ങിയ പൃഥ്വിയും സംഘവും നാട്ടിലെത്തി; ഇനി 14 ദിവസം നിരീക്ഷണ കേന്ദ്രത്തിൽ

കൊവിഡ് വ്യാപനത്തെ തുടർന്ന് ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും തിരിച്ചെത്തി. ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോർദാനിലെത്തിയ സംഘം ലോക്ക് ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു.

സംവിധായകനായ ബ്ലസി, പൃഥ്വിരാജ് ഉൾപ്പെടെ 58 അംഗ സംഘമാണ് കൊച്ചിയിലെത്തിയത്. ഇനി ഇവർ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ സജ്ജീകരിച്ചിരിക്കുന്ന സർക്കാർ നിയന്ത്രിത നിരീക്ഷണ കേന്ദ്രത്തിൽ 14 ദിവസം കഴിയും. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഹോട്ടലിലേക്ക് സ്വയം കാറോടിച്ചാണ് പൃഥ്വിരാജ് പോയത്.

എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് അനുമതി ലഭിക്കാതെ സിനിമാ സംഘം ഇവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനെ ഇവർ സമീപിച്ചിരുന്നു.

Share this story