ഷൂട്ടിന്റെ അവസാന ദിവസം ശരീരത്തിലെ കൊഴുപ്പിന്റെ അളവ് അപകടകരമാം വിധം കുറഞ്ഞു, കഠിനപ്രയത്‌നം കൊണ്ട് ഈ പരുവത്തിലായി: പൃഥ്വിരാജ്

ഷൂട്ടിന്റെ അവസാന ദിവസം ശരീരത്തിലെ കൊഴുപ്പിന്റെ അളവ് അപകടകരമാം വിധം കുറഞ്ഞു, കഠിനപ്രയത്‌നം കൊണ്ട് ഈ പരുവത്തിലായി: പൃഥ്വിരാജ്

‘ആടുജീവിത’ത്തിനായി കുറച്ച ശരീരഭാരം വീണ്ടെടുക്കാന്‍ കഠിനപ്രയത്‌നം ചെയ്ത് നടന്‍ പൃഥ്വിരാജ്. മൂന്നു മാസത്തോളം മറ്റു തിരക്കുകളില്‍ നിന്നും അവധിയെടുത്താണ് പൃഥ്വിരാജ് ചിത്രത്തിനായി രൂപമാറ്റം നടത്തിയത്. ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയ താരം, ക്വാറന്റൈനില്‍ മിനി ജിം ഒരുക്കി ശരീരഭാരം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പൃഥ്വിരാജ് പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നടന്‍ ദുല്‍ഖര്‍ സല്‍മാനെ ടാഗ് ചെയ്തു കൊണ്ടാണ് പൃഥ്വിയുടെ പോസ്റ്റ്.

പൃഥ്വിരാജിന്റെ കുറിപ്പ്:

‘ആടുജീവിതത്തിന്റെ ഭാഗമായുള്ള അവസാന രംഗങ്ങള്‍ കൂടി ഷൂട്ട് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു. നഗ്നമായ ശരീരം പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള രംഗങ്ങളായിരുന്നു അവ. ഷൂട്ടിന്റെ അവസാന ദിവസം എന്റെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് അപകടകരമാം വണ്ണം കുറഞ്ഞു. അതിനു ശേഷം ഒരുമാസത്തെ കഠിനപ്രയത്നം കൊണ്ട് ദാ ഇപ്പോള്‍ ഈ കാണുന്ന പരുവത്തിലെത്തി.

എന്റെ ആ മെലിഞ്ഞു ശോഷിച്ച രൂപം കണ്ടിട്ടുള്ള ക്രൂ അംഗങ്ങള്‍ക്ക് അത്ഭുതമാകും ഇപ്പോഴുള്ള എന്നെ കണ്ടാല്‍. ആ ദിവസത്തിനു ശേഷം എന്റെ ശരീരവും ആരോഗ്യവും പൂര്‍വസ്ഥിതിയിലാവും വരെ കാത്തിരുന്ന എന്റെ ട്രെയ്നര്‍ അജിത് ബാബുവിനും ഷൂട്ട് അതിനനുസരിച്ച് പ്ലാന്‍ ചെയ്തതിന് ബ്ലെസി ചേട്ടനും ഒരുപാട് നന്ദി.. ഓര്‍മ്മിക്കുക.. മനുഷ്യശരീരത്തിന് പരിമിതികളുണ്ട്. മനുഷ്യ മനസ്സിനില്ലല്ലോ.

Share this story