രജനികാന്തിന്റെ വീട്ടിൽ ബോംബ് വെച്ചതായി ഫോൺ സന്ദേശം; പോലീസ് തെരച്ചിൽ നടത്തി

രജനികാന്തിന്റെ വീട്ടിൽ ബോംബ് വെച്ചതായി ഫോൺ സന്ദേശം; പോലീസ് തെരച്ചിൽ നടത്തി

നടൻ രജനികാന്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം. പോയ്‌സ് ഗാർഡനിലെ രജനിയുടെ വീട്ടിൽ ബോംബ് വെച്ചതായി അജ്ഞാത വ്യക്തി ഫോൺ ചെയ്ത് പോലീസിനെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞതിന് പിന്നാലെ പോലീസ് രജനികാന്തിന്റെ വീട്ടിലെത്തി തെരച്ചിൽ നടത്തി. ബോംബിന്റെ സാന്നിധ്യമൊന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്. ഫോൺ സന്ദേശം നൽകിയ അജ്ഞാതനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Share this story