സുശാന്തിന്റെ അവസാന ചിത്രം ദിൽ ബേചാരാ ജൂലൈ 24ന് ഓൺലൈൻ റിലീസ്; താരത്തിന് ആദരമർപ്പിച്ച് സൗജന്യ പ്രദർശനം

സുശാന്തിന്റെ അവസാന ചിത്രം ദിൽ ബേചാരാ ജൂലൈ 24ന് ഓൺലൈൻ റിലീസ്; താരത്തിന് ആദരമർപ്പിച്ച് സൗജന്യ പ്രദർശനം

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദിൽ ബേചാരാ ഓൺലൈനിൽ റിലീസിനെത്തുന്നു. ജൂലൈ 24ന് ഡിസ്‌നി ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. സുശാന്തിനോടുള്ള ആദര സൂചകമായി സബ്‌സ്‌ക്രൈബ് ചെയ്തവർക്കും അല്ലാത്തവർക്കും സൗജന്യമായി ചിത്രം കാണാനുള്ള അവസരമാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്.

സെയ്ഫ് അലി ഖാൻ, സഞ്ജന സാങ്കി എ്ന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം എ ആർ റഹ്മാനാണ്. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം മെയ് 8നാണ് റിലീസ് തീരുമാനിച്ചിരുന്നത്. കൊവിഡിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. സുശാന്തിന്റെ മരണത്തോടെയാണ് ഓൺലൈനിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

Share this story