ഹാപ്പി ബർത്ത് ഡേ സൂപ്പർ ഹീറോ; സുരേഷ് ഗോപിക്ക് ജന്മദിന സമ്മാനമായി കാവൽ ടീസർ പുറത്തിറക്കി

Share with your friends

ഇന്ന് 61ാം പിറന്നാൾ ആഘോഷിക്കുന്ന സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി പുതിയ ചിത്രം കാവൽ ടീസർ പുറത്തിറക്കി. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറാണ് പുറത്തിറക്കിയത്.

നിഥിന്റെ രണ്ടാമത്തെ ചിത്രമാണ് കാവൽ. മമ്മൂട്ടി നായകനായ കസബയായിരുന്നു നിഥിന്റെ ആദ്യ ചിത്രം. കാവൽ തകർപ്പൻ മാസ് മൂവിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഇന്ന് പുറത്തിറക്കും. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യു തോമസാണ്.

Sureshetta, thank you for all the good times and laughs and great conversation on the sets of Varane Avashyamund ! Here’s wishing you the happiest birthday ! Lots of love always 🤗🤗 Suresh Gopi

Posted by Dulquer Salmaan on Thursday, June 25, 2020

ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് 80കളിലും 90കളിലും വില്ലൻ വേഷങ്ങളിലൂടെ മലയാളത്തിൽ സജീവമായി. 90കളുടെ മധ്യത്തോടെ നായക കഥാപാത്രത്തിലേക്കും സൂപ്പർ ഹീറോ വേഷങ്ങളിലേക്കും താരമെത്തി.

Happy Birthday Dear Suresh 😊 Happy to release the official teaser of #Kaaval ! Best wishes to the entire team

Posted by Mammootty on Thursday, June 25, 2020

1994ൽ പുറത്തിറങ്ങിയ കമ്മീഷണർ സുരേഷ് ഗോപിയുടെ ഗ്രാഫ് ഉയർത്തി. പിന്നീട് നിരവധി പോലീസ് കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തത്. കളിയാട്ടം എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!