ആമീർ ഖാന്റെ ജോലിക്കാർക്ക് കൊവിഡ്! താരം പരിശോധന നടത്തി, ഇനി ഫലം വരാനുള്ളത് അമ്മയുടേത്

Share with your friends

കൊവിഡ് ഭീഷണിയിലാണ് ഇപ്പോഴും ജനങ്ങൾ. ദിനംപ്രതി നിരവധി കേസുകൾ ഉയർന്നു വരുകയാണ്. ജനജീവിതം താളം തെറ്റിയിട്ട് മാസങ്ങളായി. പഴയജീവിതത്തിലേയ്ക്ക് എന്ന് മടങ്ങി എത്താനാകുമെന്നുള്ള ആശങ്കയും രാജ്യത്തിന്റെ ഓരോ കോണിലുളളവർ പ്രകടിപ്പിക്കുന്നുണ്ട്. കൊവിഡ് വാർത്ത ഞെട്ടലോടെയാണ് എല്ലാവരും ശ്രവിക്കുന്നത്. ബോളിവുഡ് നടൻ ആമീർ ഖാന്റെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. തനിയ്ക്ക് കൊവിഡ് നെഗറ്റീവാണെന്നും താരം പോസ്റ്റിൽ പറയുന്നു.

താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ..‌ എല്ലാവർക്കും എന്റെ നമസ്കാരം, എന്റെ ചില ജീവനക്കാർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉടന്‍ തന്നെ അവരെ ക്വാറന്റൈനിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ മുംബൈ കോര്‍പ്പറേഷന്‍ അവര്‍ക്ക് വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി. അവരെ പരിപാലിക്കുന്നതിനും അണുവിമുക്തമാക്കിയതിന്മുംബൈ കോപ്പറേഷൻ അധികാരികളോടും കോകിലബെന്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരോടും നന്ദി അറിയിക്കുന്നു.

ഞങ്ങൾ ബാക്കിയുള്ളവർ കൊവിഡ് ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവാണ്. ഇപ്പോൾ ഞാൻ എന്റെ അമ്മയെ പരശോധനയ്ക്കായി കൊണ്ടു പോകുകയാണ്. അമ്മയാണ് പരിശോധന നടത്താനുള്ള അവസാന വ്യക്തി അമ്മയ്ക്കും ഫലം നെഗറ്റീവാകാൻ വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും ആമീർ കുറിച്ചു. ഭാര്യ കിരൺ റാവുവിനും മകൻ ആസാദ് റാവു ഖാനുമൊപ്പമാണ് ആമീർ മുംബൈയിൽ തമാസിക്കുന്നത്. ആമീർ ഖാന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്.. ആരാധകരും ബോളിവുഡും അദ്ദേഹത്തിന് ആശ്വാസവാക്കുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തെ കൊവിഡ് രോഗബാധിതരില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണുള്ളത്. ആകെ 1,69,883 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. ഇന്നലെ (ജൂൺ 29) വരെയുളള കണക്ക് )മാത്രം 5257 പേര്‍ രോഗികളായി. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയും, തമിഴ്‌നാടും അടുത്ത മാസം 31 വരെ ലോക് ഡൗണ്‍ നീട്ടിയിട്ടുണ്ട്

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!