അന്ന് അനു സിത്താരയും വിഷ്ണുവും പ്രാര്‍ത്ഥിച്ചത് ഒരേ കാര്യം, ഞങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റണേ!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അനു സിത്താര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സഹനടിയില്‍ നിന്നും നായികയായി മാറിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് അനു സിത്താരയും വിഷ്ണുവും. ഫോട്ടോഗ്രാഫറായ വിഷ്ണു പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചും താരം എത്താറുണ്ട്.
പ്രണയത്തിലായിരുന്ന സമയത്ത് അധികം യാത്രയൊന്നും ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ലെന്ന് താരം പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഗുരുവായൂര്‍ അമ്പലത്തിലേക്ക് ഒരുമിച്ച് പോയതിനെക്കുറിച്ചും അന്നത്തെ പ്രാര്‍ത്ഥനയെക്കുറിച്ചും താരം പറഞ്ഞത്. മാതാപിതാക്കള്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ്. എല്ലാ മതത്തിലും വിശ്വസിക്കാനാണ് അവര്‍ പഠിപ്പിച്ചതെന്നും താരം പറയുന്നു.
അന്ന് നടന്നില്ല
പ്രണയിച്ചിരുന്ന സമയത്ത് യാത്രകള്‍ പോണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് അതൊന്നും നടന്നില്ല. അധികമാര്‍ക്കും അമ്പലത്തിലേക്കുള്ള യാത്രയിലായിരുന്നു താരം. അതിനിടയിലായിരുന്നു വിശ്വാസത്തെക്കുറിച്ചും യാത്രകളെക്കുറിച്ചുമൊക്കെ സംസാരിച്ചത്. ക്ഷേത്രത്തിന്റെ പേരോ ഐതിഹ്യമോ അറിയില്ലെങ്കിലും അവിടെ എത്തുമ്പോള്‍ മനസ്സ് നിറയെ സന്തോഷമാണെന്ന് അനു സിത്താര പറയുന്നു. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഇത് കൃത്യമായി മനസ്സിലാക്കാവാറുണ്ട്.
എല്ലാ മതത്തിലും
അച്ഛനും അമ്മയുെ വ്യത്യസ്ത മതവിഭാഗത്തിലുള്ളലരാണ്. എല്ലാ മതത്തിലും വിശ്വസിക്കണമെന്നാണ് അവര്‍ പഠിപ്പിച്ചത്. ഗുരവായൂരപ്പാ, പടച്ചോനേ, യേശുദേവാ എന്നാണ് പ്രാര്‍ത്ഥിക്കാറുള്ളത്. അത് അന്നേയുള്ള ശീലമാണ്. കലാമണ്ഡലത്തില്‍ പഠിക്കാന്‍ പോയതിന് ശേഷമാണ് ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിച്ചത്. അവിടെ നിന്ന് ഒളിച്ചോടിയെ കഥ താരം നേരത്തെ പങ്കുവെച്ചിരുന്നു.
ഉത്സവത്തിന്
വയനാട്ടിലെ ഓര്‍മ്മകള്‍ക്ക് ഭംഗി കൂടുതലാണെന്നും താരം പറയുന്നു. കുട്ടിയായിരിക്കുമ്പോള്‍ അവിടെയുള്ള അമ്പലങ്ങളിലൊക്കെ ഉത്സവത്തിന് പോവാറുണ്ട്. ഉപ്പയുടെ നാടകവും ഉമ്മയുടെ ഡാന്‍സും ഉണ്ടാവാറുണ്ട്. അതേ വേദികളില്‍ ചുവടുവെച്ചായിരുന്നു അനുവും തുടക്കം കുറിച്ചത്. സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ എന്ന പാട്ടിന് ചുവടുവെച്ചാണ് ആദ്യമായി സ്റ്റേജില്‍ കയറുന്നത്. എല്ലാ പെര്‍ഫോമന്‍സിനും കോസ്റ്റിയൂം മഞ്ഞ നിറത്തിലായതോടെയാണ് മഞ്ഞക്കിളി എന്ന പേര് വീണത്.
ഗുരുവായൂര്‍ യാത്ര
വിഷ്ണുവേട്ടനൊപ്പം കുറച്ച് അമ്പലങ്ങളിലേക്കേ യാത്ര പോയിട്ടുള്ളൂ. അതിലൊന്നാണ് ഗുരുവായൂരമ്പലം. വിവാഹത്തിന് മുന്‍പായിരുന്നു ആ യാത്ര. ഞങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഫോട്ടോ ഷൂട്ടിനായി അമ്പലത്തിന് അടുത്ത് വരെ പോയിരുന്നു. ഗുരുവായൂരപ്പനെ തൊഴണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും തിരക്ക് കാരണം അത് നടന്നിരുന്നില്ല. പുറത്ത് നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു.
ഒരേ കാര്യം
എന്റെ കണ്ണാ , ഞങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റണേ, ഒരുമിച്ച് വന്ന് തൊഴാമേയെന്നായിരുന്നു അന്ന് ഇരുവരും പ്രാര്‍ത്ഥിച്ചത്. വിവാഹം കഴിഞ്ഞപ്പോഴായിരുന്നു വിഷ്ണുവേട്ടനോട് ഈ പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞത്. ഏട്ടനും അത് തന്നെയാണ് പ്രാര്‍ത്ഥിച്ചത് എന്നായിരുന്നു പറഞ്ഞത്. ഒരേ കാര്യം യാദൃശ്ചികമായി ഒരേ സമയത്ത് പ്രാര്‍ത്ഥിച്ചു. അതത് നടക്കുകയും ചെയ്തു. ഇതിന് ശേഷമായി ഞങ്ങള്‍ ഇരുവരും അവിടേക്ക് പോയിരുന്നുവെന്നും താരം പറയുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
