ഷൂട്ടിംഗ് തിരക്കില്‍ നടി! സാരി ലുക്കില്‍ ഭാവനയുടെ പുതിയ ചിത്രങ്ങള്‍! ഏറ്റെടുത്ത് ആരാധകര്‍
വിവാഹ ശേഷം കന്നഡ സിനിമകളില്‍ സജീവമായ താരമാണ് നടി ഭാവന. നവീനുമായുളള വിവാഹത്തിന് പിന്നാലെ സാന്ഡല്വുഡിലാണ് നടി തിളങ്ങിയത്. തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 96ന്റെ കന്നഡ പതിപ്പില്‍ അടക്കം കഴിഞ്ഞ വര്‍ഷം ഭാവന അഭിനയിച്ചിരുന്നു. കന്നഡത്തില്‍ 99 എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങിയത്. അതേസമയം ലോക് ഡൗണിന് പിന്നാലെ തന്റെ പുതിയ ചിത്രം പുനരാരംഭിച്ചതായി ഭാവന അറിയിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് നടി ഇക്കാര്യം പറയുന്നത്. ഇതോടൊപ്പം സാരി ലുക്കിലുളള പുതിയ ചിത്രങ്ങളും ഭാവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങളും മുന്കരുതലുമെല്ലാം എടുത്തുകൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
ഇന്‍സ്പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തെക്കുറിച്ചാണ് ഭാവന കുറിച്ചത്. നരസിംഹ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രജ്വല്‍ ദേവ്രാജ്, രഘു മുഖര്‍ജി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആക്ഷനും പ്രണയവും ഇടകലര്‍ന്ന ചിത്രത്തിലെ ടീസറും ഗാനങ്ങളും നേരത്തെ തരംഗമായിരുന്നു.
സൂപ്പര്‍ താരങ്ങളുടെ നായികയായി നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് നടി അഭിനയിച്ചിരുന്നത്. ഒരുകാലത്ത് മലയാളത്തിലെ ഭാഗ്യ നായിക കൂടിയായിരുന്നു ഭാവന. വിവാഹ ശേഷം ബാംഗളൂരുവിലാണ് നടി സ്ഥിര താമസമാക്കിയിരുന്നത്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് ഭാവന. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് നടി എത്താറുണ്ട്. അടുത്തിടെ ലോക് ഡൗണ്‍ സമയത്ത് കേരളത്തിലും എത്തിയിരുന്നു താരം.
മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന ചിത്രത്തിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് നടി എത്തിയിരുന്നത്. മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ഭാവന. നമ്മള് എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ എത്തിയ താരം പിന്നീട് തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തിളങ്ങിയിരുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
