കല്യാണി പ്രിയദര്‍ശന്റെ വെളിപ്പെടുത്തൽ! ആ സിനിമ കണ്ട ശേഷം ലാലങ്കിളിനെ കാണുന്നതേ പേടിയായിരുന്നു
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഇക്കൊല്ലം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരപുത്രിയാണ് കല്യാണി പ്രിയദര്ശന്. അനൂപ് സത്യന് സംവിധാനം ചെയ്ത ചിത്രത്തില്‍ നിഖിത എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. കല്യാണിക്കൊപ്പം സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്മാന് തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു.
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഫീല്‍ഗുഡ് എന്റര്‍ടെയ്നറായിരുന്നു വരനെ ആവശ്യമുണ്ട്. മലയാളത്തിന് മുന്‍പ് തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിരുന്നു കല്യാണി. വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദര്ശന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
തുടര്‍ന്ന് തെലുങ്കിലും തമിഴിലുമായി സജീവമായിരുന്നു താരം. മലയാളത്തില്‍ വരനെ ആവശ്യമുണ്ട് ചിത്രത്തിന് പിന്നാലെ വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. നേരത്തെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ കല്യാണിക്ക് സാധിച്ചിരുന്നു.
പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ കല്യാണി കാഴ്ചവെച്ചത്. മുന്‍പ് പല അഭിമുഖങ്ങളിലും മലയാള സിനിമയോടുളള ഇഷ്ടം തുറന്നുപറഞ്ഞിട്ടുളള താരമാണ് കല്യാണി. മോഹന്‍ലാലാണ് മോളിവുഡിലെ തന്റെ ഇഷ്ട താരമെന്നും നടി പറഞ്ഞിരുന്നു. പ്രിയദര്‍ശന്റെ അടുത്ത സുഹൃത്തുകൂടിയായ നടനെ ലാലങ്കിള്‍ എന്നാണ് നടി വിളിക്കുന്നത്.
ലാലങ്കിളിന്റെ സിനിമകള്‍ വലിയ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ ആരാധികയാണ് താനെന്നും കല്യാണി പറഞ്ഞിരുന്നു. മുന്‍പ് ഒരഭിമുഖത്തില്‍ ചിത്രം സിനിമ കണ്ടതിന് ശേഷം ലാല്‍ അങ്കിളിനെ പേടിയായിരുന്നു എന്ന് കല്യാണി പറഞ്ഞിരുന്നു. ഇപ്പോള്‍ അത് വീണ്ടും വൈറലായിരിക്കുകയാണ്. ചിത്രം റിലീസാകുമ്പോള്‍ താന്‍ തീരെ ചെറിയ കുട്ടിയായിരുന്നു.
അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി. ഒടുവില്‍ അമ്മ കുത്തേറ്റു മരിക്കും. ഈ രംഗം കണ്ട ശേഷം ലാലങ്കിള്‍ വീട്ടില്‍ എത്തിയാല്‍ തനിക്ക് പേടിയാണെന്ന് ആണ് കല്യാണി പറഞ്ഞത്. അത്രയും നാള് ലാല്‍ അങ്കിളിനെ കണ്ട് ഓടിച്ചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആര്‍ക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോള്‍ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു എന്നെ മനസ്സിലാക്കി. കല്യാണി പ്രിയദര്ശന് അഭിമുഖത്തില്‍ പറഞ്ഞു. മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കഴിഞ്ഞ വര്‍ഷം കല്യാണി പ്രിയദര്ശന് അഭിനയിച്ചിരുന്നു. പ്രിയദര്‍ശന്റെ സിനിമയില്‍ ആദ്യമായാണ് അന്ന് കല്യാണി അഭിനയിച്ചത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
