മമ്മൂട്ടിക്കൊപ്പം മിന്നല്‍ പ്രതാപനായി സുരേഷ് ഗോപി! മോഹന്‍ലാല്‍ അതിഥിയും! രസകരമായ ട്വിസ്റ്റ്

Share with your friends

സുരേഷ് ഗോപിയെന്ന താരത്തെക്കുറിച്ച് പറയുമ്പോള്‍ പ്രേക്ഷക മനസ്സിലേക്ക് ആദ്യം വരുന്നത് ആക്ഷന്‍ കഥാപാത്രങ്ങളാണ്. മുഴുനീള ഡയലോഗുകളും കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമുള്ള പോലീസ് വേഷങ്ങള്‍ താരത്തിന്റെ കൈയ്യില്‍ എന്നും ഭദ്രമാവുമായിരുന്നു. അടുത്തിടെയായിരുന്നു താരം 61ാം പിറന്നാളാഘോഷിച്ചത്. സിനിമാലോകവും ആരാധകരുമൊക്കെയായി നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയത്.
പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള പോലീസ് വേഷവുമായി താരമെത്തിയ ചിത്രമാണ് മനു അങ്കിള്‍. മിന്നല്‍ പ്രതാപനെന്ന പോലീസുകാരനായാണ് സുരേഷ് ഗോപി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി, ലിസി, സോമന്‍, കെപിഎസി ലളിത, ജലജ, മോഹന്‍ ജോസ് തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ സിനിമ കൂടിയാണ് മനു അങ്കിള്‍. ഈ സിനിമയുടെ പിന്നണി കഥ വ്യക്തമാക്കി എത്തിയിരിക്കുകയാണ് സംവിധായകന്‍.

മമ്മൂട്ടിയും കുറച്ച് കുട്ടികളുമുള്ള ഒരു സിനിമ. അതിലേക്ക് മോഹൻലാലും സുരേഷ്ഗോപിയും എത്തിയതോടെ ചിത്രം മൾട്ടി സ്റ്റാറായി. ജഗതി ശ്രീകുമാറിന് വച്ചിരുന്ന വേഷമാണ് സുരേഷ്ഗോപിയുടെ കയ്യിൽ എത്തുന്നത്. അതും അവിചാരിതമായി. കൊല്ലം അഡ്വന്‍ജര്‍ പാർക്കിൽ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണം. മമ്മൂട്ടി അടക്കം വലിയ താരനിര. പാർക്കിൽ ചിത്രീകരണത്തിനുള്ള അനുമതി തീരാറായി.

തീപ്പൊരി ഡയലോഗുകളോ ആക്ഷനോ ഇല്ലാതെ സുരേഷ് ഗോപി എത്തിയപ്പോള്‍ മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. നെടുനീളന്‍ ഡയലോഗുകളൊന്നുമില്ലാതെ ചിരിപ്പിക്കുന്ന ആത്മഗതങ്ങളുമായാണ് താരം ഈ സിനിമയിലെത്തിയത്. ജഗതി ശ്രീകുമാറിന്റെ പകരക്കാരനായാണ് സുരേഷ് ഗോപി ഈ ചിത്രത്തിലേക്ക് എത്തിയതെന്ന് സംവിധായകനായ ഡെന്നീസ് ജോസഫ് പറയുന്നു.

ജഗതിക്ക് എത്താൻ കഴിയാത്ത ഒരു അവസ്ഥ വന്നു. എന്തുചെയ്യും എന്നാലോചിച്ച് നിൽക്കുമ്പോഴാണ് കൊല്ലത്ത് തന്നെയുണ്ടായിരുന്ന സുരേഷ്ഗോപി അവിടെ എത്തുന്നത്. അണിയറപ്രവർത്തകരെ കൊല്ലത്തെ തറവാട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിക്കാനാണ് അദ്ദേഹം എത്തിയത്. അപ്പോഴാണ് സംവിധായകൻ ഡെന്നീസ് ജോസഫിന്റെ ചോദ്യം. ഇന്ന് ഫ്രീയാണോ. അതേ എന്ന് സുരേഷ്ഗോപിയുടെ മറുപടി.

നാളെ ഫ്രീയാണോയെന്നും സംവിധായകന്‍ സുരേഷ് ഗോപിയോട് ചോദിച്ചിരുന്നു. ഈ ഒരാഴ്ച ഫ്രീയാണെന്ന് സുരേഷ്ഗോപി വീണ്ടും പറഞ്ഞു. ഇതോടെ 15 മിനിറ്റ് കൊണ്ട് മിന്നൽ പ്രതാപനായി അദ്ദേഹം മാറി. അതാവട്ടെ അദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുകയായിരുന്നു. ഗൗരവമുള്ള കഥാപാത്രങ്ങള്‍ മാത്രമല്ല ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം ഈ ചിത്രത്തിലൂടെ തെളിയിക്കുകയായിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!