ലേഡീ സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍! നയന്‍താര അറിയാത്ത ആ രഹസ്യം
തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. സത്യന് അന്തിക്കാട് ചിത്രം മനസ്സിനക്കരെയിലൂടെ അരങ്ങേറിയ താരം പിന്നീട് തമിഴ് സിനിമയിലാണ് തിളങ്ങിയത്. സൂപ്പര്‍താരങ്ങളുടെ നായികയായും കേന്ദ്രകഥാപാത്രമായുളള റോളുകളിലൂടെയുമാണ് നടി തിളങ്ങിനില്‍ക്കുന്നത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്താണ് നയന്‍താര സിനിമയില്‍ വലിയ താരമായത്.
നയന്‍താരയുമായുളള അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ച് നടി ചാര്‍മിള പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നയന്‍താരയുടെ കരിയറിന്റെ ആദ്യ നാളുകളില്‍ വഴിത്തിരിവായ അയ്യ എന്ന ചിത്രത്തിലേക്കുളള അവസരം താന്‍ കാരണമാണ് ലഭിച്ചതെന്ന് ചാര്‍മിള പറഞ്ഞു. ചാര്‍മിള പങ്കുവെച്ച പഴയകാല ഓര്‍മ്മ മാധ്യമപ്രവര്‍ത്തകനായ ഷിജീഷ് യുകെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഭിനയം തുടങ്ങിയ കാലത്ത് നയന്‍താര വിളിക്കാറുണ്ടായിരുന്നു എന്ന് ചാര്‍മിള പറയുന്നു. ധനവും കാബൂളിവാലയുമൊക്കെ വലിയ ഇഷ്ടമാണെന്ന് അവള് എപ്പോഴും പറയും. 2004 ല്‍ ആണെന്നു തോന്നുന്നു. ഒരു ദിവസം നയന്‍ താരയുടെ ഫോണ്‍ വന്നു. ചേച്ചീ ഞാനഭിനയിച്ച മോഹന്‍ലാല്‍ പടം പൊട്ടി. ആകെ ചീത്തപ്പേരായി.
ഇനി ഇവിടെ പടം കിട്ടുമെന്ന് തോന്നുന്നില്ല. ചേച്ചിക്ക് പരിചയമുള്ള ഏതെങ്കിലും തമിഴ് സിനിമാ നിര്‍മ്മാതാക്കളോട് എന്റെ കാര്യം പറയണേ. അവളുടെ സംസാരം കേട്ടപ്പോള്‍ എനിക്കും സങ്കടമായി. തമിഴിലെ കോ പ്രൊസ്വൂസര്‍ അജിത്തിനോട് നയന്‍താരയുടെ കാര്യം പറയുന്നത് ഞാനാണ്.
അങ്ങനെയാണ് അജിത്ത് അവളെ അയ്യാ എന്ന പടത്തിലേക്ക് കരാറാക്കുന്നത്. പക്ഷേ ഞാന്‍ പറഞ്ഞിട്ടാണ് വിളിച്ചത് എന്ന് അജിത്ത് അവളോട് പറഞ്ഞതുമില്ല. പിന്നീട് ഗജിനിയിലേക്ക് അവളെ വിളിച്ചതും അജിത്തായിരുന്നു. ഇക്കാര്യം പിന്നീടൊരിക്കലും നയന്താരയോട് പറയാനും എനിക്ക് കഴിഞ്ഞില്ല. അത്ര വേഗത്തിലായിരുന്നല്ലോ അവളുടെ വളര്‍ച്ച. ചാര്‍മിള പറഞ്ഞു.
കൂടാതെ ഈ ദുരിതകാലത്ത് സഹായ ഹസ്തവുമായി നടി ഷക്കീല എത്തിയതിനെക്കുറിച്ച് ചാര്‍മിള പറഞ്ഞതും ഷിജീഷ് കുറിച്ചു. ‘രാവിലെ ചാര്‍മിള വിളിച്ചു. മുഖവുര കൂടാതെ അവര്‍ വെളിപ്പെടുത്തി. എന്റെ ഹൗസ് ഓണര്‍ കൊറോണ പിടിപെട്ട് മരിച്ചു. ഇന്നലെ രാത്രി. ഹൗസ് ഓണറെ ചാര്‍മിള പറഞ്ഞ് അറിയാം. അവരുടെ വീടിന്റെ മുകള്‍നിലയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ചാര്‍മിളയോടും മകനോടും വലിയ സ്നേഹമായിരുന്നു. കോവിഡ് വന്നതില്‍ പിന്നെ വീടിന് പുറത്തിറങ്ങുന്നത് മാസത്തിലൊരിക്കല്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി മാത്രമാണെന്ന് ചാര്‍മിള പറഞ്ഞു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
