മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ് ഇന്ന്; സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍

Share with your friends

മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ റിലീസ് ഇന്ന്. ജയസൂര്യ നായകനായി എത്തുന്ന സൂഫിയും സുജാതയും രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് ആകും. വിജയ് ബാബു നിര്‍മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നരണിപ്പുഴ ഷാനവാസാണ്

ജയസൂര്യക്ക് പുറമെ ബോളിവുഡ് താരം അതിഥി റാവു, സിദ്ധിഖ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് ചിത്രം ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നത്.

തീയറ്റര്‍ ഉടമകള്‍ ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസിനെതിരെ രംഗത്തുവന്നിരുന്നു. തീയറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് തീയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ മറ്റ് വഴിയില്ലെന്ന നിലപാടാണ് വിജയ് ബാബു സ്വീകരിച്ചത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!