ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ട സരോജിനെ ജൂണ്‍ 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

നാല്‍പത് വര്‍ഷത്തിലേറെയായി ബോളിവുഡിലെ സജീവസാന്നിധ്യമായിരുന്നു സരോജ് ഖാന്‍. രണ്ടായിരത്തിലേറെ പാട്ടുകള്‍ക്ക് നൃത്തമൊരുക്കിയിട്ടുണ്ട്. മികച്ച നൃത്തസംവിധായികക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ സ്വന്തമാക്കി. ദേവ് ദാസ്, ശൃംഗാം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങള്‍ക്കായിരുന്നു പുരസ്‌കാരം

കലങ്ക് ആണ് അവസാന ചിത്രം. സരോജിന്റെ ഇഷ്ടനായികയായ മാധുരി ദീക്ഷിതിന് വേണ്ടി തന്നെയാണ് അവസാന നൃത്തരംഗവും ഒരുക്കിയത്.

Share this story