ചിത്രീകരണം തടഞ്ഞ് കോടതി ഉത്തരവ്‌! സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്ക്

Share with your friends

ഒരിടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരമാണ് സുരേഷ് ഗോപി. സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. വരനെ ആവശ്യമുണ്ട് ചിത്രത്തിന് പിന്നാലെ പുതിയ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങള്‍ സുരേഷ് ഗോപിയുടെതായി പ്രഖ്യാപിച്ചിരുന്നു. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലും ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഒരു ചിത്രവുമായിരുന്നു നടന്റെതായി പ്രഖ്യാപിച്ചിരുന്നത്.
ഈ ചിത്രങ്ങളുടെ ടീസറും ഫസ്റ്റ്‌ലുക്കുമെല്ലാം അടുത്തിടെ സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു. നിതിന്‍ രണ്‍ജി പണിക്കരുടെ കാവലിന് പിന്നാലെയാണ് എസ്ജി 250 എന്ന പേരില്‍ സുരേഷ് ഗോപി ചിത്രം പ്രഖ്യാപിച്ചത്.

സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി ഒരുങ്ങുന്ന സിനിമ നവാഗതനായ മാത്യൂ തോമസാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ആദ്യ പോസ്റ്റര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഫസ്റ്റലുക്ക്‌ പോസ്റ്ററിന് പിന്നാലെ സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു അണിയറ പ്രവര്‍ത്തകര്‍.

ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. ഷിബിന്‍ ഫ്രാന്‍സിന്റെ തിരക്കഥയിലാണ് സിനിമ ഒരുങ്ങുന്നത്. അതേസമയം സൂപ്പര്‍ താര ചിത്രത്തിന് കോടതി വിലക്ക് വന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരാണ് സുരേഷ് ഗോപി ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്.

കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ് ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം, തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാമാണ് പൃഥ്വിരാജ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയിലാണ് ജിനു ഹര്‍ജി നല്‍കിയിരിക്കുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!