മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ്! സേതുരാമയ്യരുടെ അഞ്ചാം വരവ് ഉടൻ! ഇത്തവണത്തെ പ്രത്യേകതകള്‍ ഇങ്ങനെ!

Share with your friends

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സിബി ഐ 5. മമ്മൂട്ടി സേതുരാമയ്യരായി എത്തിയപ്പോഴെല്ലാം പ്രേക്ഷകരും അദ്ദേഹത്തിനൊപ്പമായിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി അടുത്ത ഭാഗങ്ങള്‍ എത്തിയപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. അഞ്ചാം ഭാഗവുമായി തങ്ങളെത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

സേതുരാമയ്യരായി മമ്മൂട്ടി എത്തുമ്പോള്‍ ചാക്കോയായി മുകേഷും എത്തുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സായ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലോക് ഡൗണിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ആദ്യ സിനിമ ഇതാണെന്ന് തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ബിലാലും വണ്ണുമടക്കം നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്.

കെ മധു-എസ് എന്‍ സ്വാമി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ലോക് ഡൗണിന് ശേഷം സിനിമാഷൂട്ടിംഗ് പുനരാരംഭിച്ചുവെങ്കിലും നിബന്ധനകള്‍ നിലനില്‍ക്കുന്നുണ്ട്. 50 പേരെ വെച്ചുള്ള ഷൂട്ടിംഗ് നടത്താനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

200 ലധികം പേരെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിച്ചാലേ ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനാവുള്ളൂയെന്നും എസ് എന്‍ സ്വാമി പറയുന്നു. ഔട്ട്‌ഡോര്‍ ഷൂട്ടിംഗിനുള്ള അനുമതിയും ലഭിക്കേണ്ടതുണ്ട്. വൈകാതെ തന്നെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനാവുമെന്നുള്ള പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം പറയുന്നു.

അഞ്ചാം ഭാഗത്തിന് സംഗീതമൊരുക്കുന്നത് ജെക്‌സ് ബിജോയ് യാണ്. സിബി ഐ സീരീസിലെ നാല് ചിത്രങ്ങള്‍ക്കും സംഗീതമൊരുക്കിയത് ശ്യാമായിരുന്നു. ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെയാണ് തങ്ങള്‍ ജെക്‌സിനെ പരിഗണിക്കുന്നതെന്നും എസ് എന്‍ സ്വാമി പറയുന്നു. ജെക്‌സ് കൊച്ചിയിലെത്തിയതിന് ശേഷം അദ്ദേഹവുമായി ചര്‍ച്ച നടത്തിയതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!