മാടമ്പിയെ കുറിച്ച് പറഞ്ഞ് സംവിധായകന്‍; കാവ്യ മാധവനും മോഹന്‍ലാലും ഒന്നിച്ചപ്പോഴുള്ള വിജയം

Share with your friends

മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് മാടമ്പി. 2008 ജൂലൈ അഞ്ചിനായിരുന്നു മാടമ്പിയുടെ റിലീസ്. ഇന്ന് സിനിമ റിലീസിനെത്തിയിട്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. പിന്നാലെ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സിനിമയെ കുറിച്ച് സംവിധയാകന്‍ പറഞ്ഞത്.
‘മാടമ്പി’യുടെ പന്ത്രണ്ടാം വാര്‍ഷികം. ‘അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു….’ ഗിരീഷിനെ ഒരുപാട് സ്‌നേഹത്തോടെ ഓര്‍ക്കുന്നു; ഒപ്പം അമ്പിളി ചേട്ടന്‍ എന്ന മഹാപ്രതിഭ സിനിമയിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിയെത്തിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു’ എന്നുമായിരുന്നു ബി ഉണ്ണികൃഷ്ണന്‍ എഴുതിയിരിക്കുന്നത്.

സിനിമയുടെ പിന്നണിയിലുണ്ടായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ വേര്‍പാടിനെ കുറിച്ചും ജഗതി ശ്രീകുമാര്‍ അഭിനയ ജീവിതത്തില്‍ ഇല്ലാത്തതും ഓര്‍മ്മിക്കുകയാണ് സംവിധായകന്‍. ഒപ്പം രസകരമായ കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലിനെ വെച്ച് മറ്റൊരു ത്രില്ലര്‍ ചിത്രമൊരുക്കണമെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഗോപാലകൃഷ്ണപിള്ള എന്ന പലിശക്കാരന്റെ വേഷത്തിലായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നത്. കലാഭ്രാന്ത് മൂലം അച്ഛന്‍ വരുത്തിയ കടക്കെണി തലയിലേറ്റി അമ്മയെയും അനുജനെയും സംരക്ഷിച്ച് കാശുക്കാരനായി മാറിയ ഗോപാലകൃഷ്ണന്‍ ബാങ്ക് പലിശ മാത്രം ഈടാക്കി പണം കടം കൊടുക്കുന്ന ആളായിരുന്നു.

ഇതിനിടെ സഹോദരനുമായിട്ടുണ്ടാവുന്ന പിണക്കവും ഇണക്കങ്ങളും മറ്റ് സംഭവികാസങ്ങളുമൊക്കെയായിരുന്നു സിനിമയുടെ ഇതിവൃത്തം. അജ്മല്‍ അമീറാണ് മോഹന്‍ലാലിന്റെ സഹോദരന്റെ വേഷത്തിലെത്തിയത്. കാവ്യ മാധവന്‍ മോഹന്‍ലാലിന്റെ നായികയായിട്ടെത്തുമ്പോള്‍ മല്ലിക കപൂറാണ് മറ്റൊരു നായിക. കെപിഎസി ലളിത, ജഗതി ശ്രീകുമാര്‍, സിദ്ദിഖ് തുടങ്ങി മറ്റ് വമ്പന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു.

മോഹന്‍ലാല്‍, കാവ്യ മാധവന്‍ കൂട്ടുകെട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാലക്കാട് വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ്. സിനിമയിലെ പാട്ടുകള്‍ ഏറെ തരംഗമുണ്ടാക്കിയവയായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയും അനില്‍ പനച്ചൂരാനും ചേര്‍ന്നായിരുന്നു പാട്ടുകള്‍ക്ക് രചന നിര്‍വഹിച്ചത്. എം ജയചന്ദ്രന്‍ സംഗീതമൊരുക്കി. ആ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രവും മാടമ്പിയായിരുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയുടെ ഓര്‍മ്മകള്‍ നിറയുകയാണ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!