തിരിച്ചു വരവിനൊരുങ്ങി ഷെെന്‍ ടോം ചാക്കോ

തിരിച്ചു വരവിനൊരുങ്ങി ഷെെന്‍ ടോം ചാക്കോ

ഗദ്ധാമ, അന്നയും റസൂലും എന്നീ സിനിമകളിലൂടെ വരവറിയിച്ച നടനാണ് ഷെെന്‍ ടോം
2014 – 2015 കാലഘട്ടത്തില്‍ റിലീസ് ചെയ്ത ഇതിഹാസ എന്ന സിനിമയിലൂടെ മികച്ച പ്രകടനം നടത്തി നായകനിരയിലേക്ക് കടന്നുവന്ന നടനാണ് ഷെെന്‍. പിന്നീട് വ്യക്തിപരമായ ചില പ്രശ്നങ്ങളില്‍ കുടുങ്ങി കരിയര്‍ നശിക്കുന്നതാണ് കണ്ടത്.

നായകനായ ചില സിനിമകള്‍ പരാജയപ്പെട്ടപ്പോഴും വലിയ സിനിമകളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ അദ്ധേഹം പതുക്കെ തിരിച്ചുവരവ് അറിയിച്ചു. കമ്മാട്ടിപാടം, ആന്‍മരിയ കലിപ്പിലാണ്, വര്‍ണത്തില്‍ ആശങ്ക, പറവ എന്നീ സിനിമകള്‍ ഉദാഹരണമായി എടുക്കാം.

പക്ഷെ 2019ലെ ഇഷ്ക് എന്ന സിനിമയിലൂടെ അദ്ധേഹം മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളെന്ന് തെളിയിച്ചു.
തുടര്‍ന്ന് വന്ന ഉണ്ട എന്ന സിനിമയും അദ്ധേഹം മികച്ച പ്രകടനം കാഴ്ചവെച്ചു.
പിന്നീട് ഷെെന്‍ ടോമിന്‍റെ കരിയറില്‍ വന്ന സിനിമകള്‍ എല്ലാം വലിയ കാന്‍വാസില്‍ വലിയ താരങ്ങളോട് ഒപ്പമായിരുന്നു.

ഈ സിനിമകള്‍ എല്ലാം റിലീസിന് കാത്തിരിക്കുകയാണ്.
ഈ ലോക്ഡൗണ്‍ കാലത്തും ഹിറ്റ് മേക്കര്‍ ഖാലിദ് റഹ്മാന്‍ സിനിമയില്‍ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം.

Share this story