ബോളിവുഡ് നടിയും ഗായികയുമായ ദിവ്യ ചൗക്‌സെ അന്തരിച്ചു

ബോളിവുഡ് നടിയും ഗായികയുമായ ദിവ്യ ചൗക്‌സെ അന്തരിച്ചു

ബോളിവുഡ് നടിയും ഗായികയുമായ ദിവ്യ ചൗക്‌സെ അന്തരിച്ചു. 28 വയസ്സായിരുന്നു. ഒന്നര വര്‍ഷത്തോളമായി ക്യാന്‍സറിന് ചികിത്സയിലായിരുന്നു അവര്‍. സ്വന്തം നാടായ ഭോപ്പാലില്‍ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ദിവ്യയുടെ ബന്ധുക്കള്‍ ഫേസ്ബുക്ക് വഴിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

2016ല്‍ പുറത്തിറങ്ങിയ ഹായ് അപ്‌ന ദില്‍ തോ ആവാര ആണ് ആദ്യ ചിത്രം. 2018ല്‍ പാട്യാല ദി ക്വീന്‍ എന്ന ആല്‍ബവും ഗായിക എന്ന നിലയില്‍ പുറത്തിറക്കിയിട്ടുണ്ട്. 2011 മിസ് യൂനിവേഴ്‌സ് ഇന്ത്യ മത്സരാര്‍ഥിയായിട്ടാണ് ദിവ്യയുടെ തുടക്കം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തു.

Share this story