സംഘർഷം, പോരാട്ടം, അതിജീവനം; നിവിൻ പോളിയുടെ പുതിയ സിനിമ പടവെട്ട് ഫസ്റ്റ് ലുക്ക് പുറത്ത്

Share with your friends

നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം പടവെട്ട് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. ഫേസ്ബുക്ക് പേജ് വഴി നിവിൻ പോളിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

സംഘർഷങ്ങൾ, പോരാട്ടങ്ങൾ, അതിജീവനം നമ്മൾ പടവെട്ട് തുടർന്നു കൊണ്ടേയിരിക്കും എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നടൻ സണ്ണി വെയ്‌നാണ് ചിത്രത്തിന്റെ നിർമാണം.

കൊവിഡ് പ്രതിസന്ധി മാറിയാൽ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം പൂർത്തിയാക്കും. അരുവി എന്ന ചിത്രത്തിലൂടെ സുപരചിതയായ അദിതി ബാലനാണ് പടവെട്ടിലെ നായിക. ഷൈൻ ടോം ചാക്കോ, ഷമ്മി തിലൻ, ഇന്ദ്രൻസ്, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ

സംഘര്‍ഷം… പോരാട്ടം… അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും……

Posted by Nivin Pauly on Saturday, July 18, 2020

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!