സുശാന്ത് സിംഗിന്റെ മരണം; റിയ ചക്രബർത്തിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു

സുശാന്ത് സിംഗിന്റെ മരണം; റിയ ചക്രബർത്തിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രബർത്തിക്കെതിരെ ബിഹാർ പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് റിയ ചക്രവർത്തിക്കും മാതാപിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സുശാന്തിന്റെ പിതാവിന്റെ പരാതിയിലാണ് കേസ്.

അന്വേഷവുമായി ബന്ധപ്പെട്ട് പട്ന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തി. റിയ ചക്രബർത്തിയുടെ അച്ഛൻ, അമ്മ, സഹോദരൻ, സുശാന്തിന്റെ മുൻ മാനേജർ എന്നിവർക്കെതിരെയാണ് കേസ്. വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

റിയയും സുശാന്തും തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നതായി പരാതിയിൽ പറയുന്നു. മുംബൈ പോലീസ് അന്വേഷണം നടക്കുമ്പോൾ തന്നെയാണ് ബീഹാർ പോലീസും സുശാന്തിന്റെ മരണം സംബന്ധിച്ച് അന്വേഷിക്കുന്നത്. നേരത്തെ റിയയെ മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു

 

Share this story