സ്വരമാധുര്യം ഇനിയില്ല; എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

സ്വരമാധുര്യം ഇനിയില്ല; എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈ എം ജി എം ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസം ഏഴാം തീയതി കൊവിഡ് മുക്തനായെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു. ഇന്നുച്ചയക്ക് 1.04നാണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹത്തിന്റെ സ്ഥിതി അതീവ ഗുരുതാരവസ്ഥയിലെത്തിയിരുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്താലാണ് നിലനിർത്തിയിരുന്നത്. പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങൾ കൂടി അലട്ടിയിരുന്നു. സ്ഥിതി അതീവ ഗുരുതരാവസ്ഥയിലെത്തിയതിനാൽ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശുപത്രിയിലേക്ക് വിളിപ്പിച്ചിരുന്നു.

16 ഭാഷകളിലായി നാൽപതിനായിരത്തോളം പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. തമിൾ, തെലുങ്ക്, മലയാളം ഹിന്ദി ഭാഷകളിൽ സജീവമായിരുന്നു. ദേശീയ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകളും നേടിയിട്ടുണ്ട്. രാജ്യം അദ്ദേഹത്തെ 2001 ൽ പദ്മശ്രീ നൽകിയും 2011ൽ പദ്മവിഭൂഷൺ നൽകിയും ആദരിച്ചിരുന്നു.

Share this story